താൾ:Changanasseri 1932.pdf/381

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധ്യായം ൩ ൫

ശ്രീ ചിത്തിരതിരുന്നാൾ മഹാരാജാവു തിരുമനസ്സു കൊണ്ടു ഭരണഭാരം കയേറ്റ വേളയിൽ തിരുവിതാംകൂറിലെ ബഹുജമങ്ങളോടായി ചെയ്ത പ്രസംഗമദ്ധ്യേ അതിപ്രധാനങ്ങളായ രണ്ടു സംഗതികളെ പറ്റി പ്രത്യേകിച്ചു സൂചിപ്പിക്കുകയുണ്ടായി. ഇവയിലൊന്ന് ശ്രീ മൂലം പ്രജാസഭയെ നിയമപരമായ അധിഷ്ഠാനത്തിൽ ഉറപ്പിക്കുവാൻ നിശ്ചയിച്ചിരിക്കുന്നു എന്നുള്ള വാഗ്ദാനവും, രണ്ടാമത്തേതു സർ. സി. പി. രാമസ്വാമി അയ്യരെ തിരുമനസ്സിലെ നിയമോപദേഷ്ടാവായി നിയമിച്ചിരിക്കുന്നു എന്നുള്ള പ്രഖ്യാപനവുമായിരുന്നു. അസംബ്ലി പരിഷ്ക്കാരം സംബന്ധിച്ചുള്ള തിരുമനസ്സിലെ വാഗ്ദാനത്തെ പറ്റി പല പ്രത്യാശകളും ജനതാമദ്ധ്യത്തിലങ്കുരിച്ചു . ജനകീയവശ്യങ്ങൾ വിപുലപ്പെടുത്തുവാനുള്ള തിരുമനസ്സിലെ സംരംഭത്തെ പ്രജാലക്ഷങ്ങൾ ഹാർദ്ദമായി അഭിനന്ദിച്ചു .ഭരണപരിഷ്കാരത്തെപറ്റി പല ഈഹാപോഹങ്ങളും നാട്ടിലെങ്ങും പ്രചരിച്ചു ഗവൺമെന്റ് ഈവിശയത്തെപറ്റി പെതുജനങ്ങളുടെ പ്രതിനിതികളോടാലോ ചിക്കുകയുണ്ടായിലെന്നു ള്ളതു ജനപക്ഷത്തുനിന്നുള്ള പ്രതീക്ഷകളെ അല്പമെന്നു മന്ദീഭവിപ്പിക്കാതിരുന്നില്ല. എങ്കിലും യുവാവായ മഹാരാജാവു തിരുമനസ്സിലെജനക്ഷേമകരമായ നിശ്ചയത്തെ അത്യുജ്ജ്വലമായ ആശാദീപ്തിയോടും ശുഭപ്രതീക്ഷകളോടും കൂടിയാണു പൌരസഞ്ചയം വീക്ഷിച്ചു കൊണ്ടിരുന്നത് . ഭരണപരിഷ്ക്കാര രൂപവൽകരണത്തിനുള്ള ചുമതലകൾ സ്വാഭാവികമായി സർ സി.പി. രാമസ്വമി അയ്യരിൽത്തന്നെയാണു വന്നു ചേർന്നത്. പരിഷ്കൃതാശയനും ജനസ്വാതന്ത്യതല്പരനുമായ അദ്ദേഹത്തിൽനിന്നു ഉത്തരവാദഭരണത്തോടടുത്ത വിദൂരവ്യാപകമായ വ്യവസ്ഥകൾ ഉൾപ്പെടുന്ന ഒരു പരിഷ്കാരം ബഹുജനങ്ങൾ പ്രതീക്ഷിക്കാതിരിക്കുന്നതുമല്ല . അന്നു ചങ്ങനാശേരി പരമേശ്വരൻപ്പിള്ള ന്യായാധിപദത്തിൽ നിന്നു വിരമിച്ചിരുന്നില്ല . എങ്കിലും തിരുവിതാംകൂറിലെ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/381&oldid=157526" എന്ന താളിൽനിന്ന് ശേഖരിച്ചത്