താൾ:Changanasseri 1932.pdf/369

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

354 ഒപ്പിട്ടുകൊടുത്തതല്ലാതെ പണം പറ്റിയിട്ടില്ലെന്നു മി.ടി.എസ്സ്. പറയുന്നു. മി.മന്ദം അദ്ദേഹത്തിന്റെ വാദം മുറുകെപ്പിടിക്കയാണെങ്കിൽ രേഖാമൂലമായ തെളിവുള്ളതുകൊണ്ടു ഞാനതു സ്വികരിക്കുമെന്ന് മി.ശിവരാമപ്പണിക്കരോടു പറഞ്ഞു. മാസാന്ത്യത്തിലയക്കുന്ന കണക്കകളല്ലാതെ വേറെ കണക്കുകളൊന്നുമില്ലെന്നും ആ കണക്കുകൾ മന്ദത്തിന്റെ ആഫീസിൽ ഒരു പുസ്തകത്തിൽ പകർത്തി വച്ചിട്ടുണ്ടെന്നും മി.പണിക്കർ പറഞ്ഞു . ഉള്ള കണക്കുകളയയ്ക്കുക . അവ എനിക്കു കാണണം എന്നു ഞാൻ മി.പണിക്കരോടു പറഞ്ഞു മി. മന്ദമില്ലാത്തതുകൊണ്ടു കണക്കുകളയയ്ക്കുവാൻ പണിക്കർ മടിക്കയാണെന്നും മി.മന്ദം അടുത്തദിവസം വരുന്നത് വരെ ഞാൻ താമസിക്കണമെന്ന് മി.പണിക്കരാവശ്യപ്പെടുന്നു, എന്നും , പപ്പുക്കുറുപ്പ് രാത്രി എന്നോടു പറഞ്ഞു. സമയമുണ്ടെങ്കിൽ അങ്ങിനെ ചെയ്യാമായിരുന്നു. നിർഭാഗ്യവശാൽ സമയമില്ലാത്തതുകൊണ്ടു നാളെ ക്കാലത്തു ആഫീസിൽ പോയി കണക്കു പരിശോധിക്കുവാൻ ഞാൻ തീർച്ചയാക്കി............................................... കന്നി ൧൬ ശനി---കാലത്തു ൮-മണിക്കു മി. മന്ദത്തിന്റെ ആഫീസ് സന്ദർശിച്ചു . ൧൧-മണിവരെ മി.ടി..എസ്സിന്റെ ലോക്കൽമാനേജുമെന്റുംകണക്കുകൾ പരിശോധിച്ചു . അനന്തരം ഭക്ഷണം കഴിഞ്ഞു വിശ്രമിച്ചു. വൈകുന്നേരം വീണ്ടും ആഫീസിൽ പോയി കണക്കു പരിശോധിച്ചു. പിന്നീടു സായാഹ്നസവാരിക്കു പോയി . മി.മന്ദം തിരിച്ചെത്തി ............................................... കന്നി ൧൭ ഞായർ--...........................................................

കന്നി ൧൮ തിങ്കൾ-:- കാലത്തു എട്ടു മണിക്കു വീണ്ടും ആഫീസ് സന്ദർശിച്ചു. കണക്കുകൾ തിട്ടപ്പെടുത്തി ലാഗ്ബുക്കു പരിശോധിച്ചു . മി.വാസുദേവൻപ്പിള്ള എന്നൊരു അദ്ധ്യാപകനാണു സ്ക്കൂളിലെ കുഴപ്പങ്ങൾക്ക് അടിസ്ഥാനമെന്നു ബോധ്യമായി. മി.ടി.എസ്സിനെ മാറ്റുവാൻ അദ്ദേഹം തന്ത്രങ്ങൾ പ്രയോഗിച്ചു കൊണ്ടിരിക്കയായിരുന്നു .................. ................ഈ വഴക്കുകളിൽ ഒരു നിക്ഷ്പക്ഷനില സ്വികരിക്കേണ്ട










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/369&oldid=157514" എന്ന താളിൽനിന്ന് ശേഖരിച്ചത്