താൾ:Changanasseri 1932.pdf/368

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

353

ഈ വിഷയത്തെപ്പറ്റി വിശദവും പൂർണ്ണവുമായ ഒരന്വേഷണം നടത്തണമെന്നു പല അപേക്ഷകുളും ചങ്ങനാശേരിക്കു കിട്ടി. അതുകൊണ്ട് ഇക്കാര്യയ്യത്തിലിടപ്പെടാതെ അദ്ദേഹത്തിനു നിവൃത്തിയില്ലന്നായി. സ്ഥലത്തുചെന്നു വേണ്ടപരിശോധനകളും അന്വേഷണങ്ങളും നടത്തി ആവശ്യമുള്ള നടപടികൾ സ്വീകരിക്കന്നതിലേയ്ക്ക് അദ്ദേഹം ഉടനെതന്നെ ചങ്ങനാശേരിക്കു പുറപ്പെട്ടു. പിന്നീടുള്ളസംഭവങ്ങൾ ചങ്ങനാശേരിയുടെ ഡയറിതന്നെ പറയട്ടെ. ൧൧൮ കന്നി ൧ർ വ്യാഴാഴ്ച:-----കാലത്തു ഏഴു മണിക്കു് ചങ്ങനാശേരിക്കു തിരിച്ചു. വഴിക്കു അടൂർ ഇറങ്ങി ............................................ വൈകുന്നേരം മൂന്നു മണിക്ക് ചങ്ങനാശേരിയിൽ എത്തി . കാരക്കാട്ടു പരമേശ്വരൻപ്പിള്ളയെ കണ്ടു . സ്ക്കൂൾസംബന്ധമായ കണക്കുകളെപ്പറ്റി അദ്ദേഹത്തിന്റെ വിവരണം മുഴുവൻ കേട്ടു..................ഞാൻ വന്നിട്ടുണ്ടെന്നു മി.മന്ദത്തിൻ അറിയാമായിരുന്നു. എങ്കിലും അദ്ദേഹം പത്രത്തിന്റെ വരിസംഖ്യ പിരിക്കുവാൻ പൊൻക്കുന്നത്തേക്കു പൊയ്ക്കളഞ്ഞു...............അദ്ദേഹം മി . ടി . എസ്സിനോടു പെരുമാറിയ രീതി അനാശാസ്യമായിരുന്നു. കന്നി ൧൫ വെള്ളി :-മി.ടി.എസ്സ് . എന്നെ കാണുവാൻ വന്നു . അദ്ദേഹത്തിനു പറയുവാനുള്ളതു മുഴുവൻ കേട്ടു . മി. ശിവരാമപ്പണിക്കർ വന്നു . സ്ഥലത്തെ മാനേജുമെന്റു സംബന്ധിച്ച കണക്കുകൾ എല്ലാം ഇന്നു വൈകുന്നേരം എന്റെ പക്കൽ അയക്കുവാൻഞാൻ അദ്ദേഹത്തോടാവശ്യപ്പെട്ടു . നാളെ ക്കാലത്തു കണക്കു പരിശോധിക്കുവാൻ സഹായത്തിനു മി. കുറുപ്പിനെ എന്റെ അടുക്കൽ അയയ്ക്കണമെന്ന് പറഞ്ഞു . അത് രണ്ടും ചെയ്യാമെന്ന് ഏറ്റുകൊണ്ട് അദ്ദേഹം പോയി .............സ്ക്കൂൾ മാനേജൂമെന്റ് ഏറ്റെടുക്കുമ്പോൾ മി .മന്ദത്തിന്റെപക്കൽനിന്നും ൧൦൦൦-രൂപ പററിയതായി മി.ടി.എസ്സു്.എഴുതിക്കെടുത്തിട്ടുളള രസീതു ശിവരാമൻ നായർ എന്നെ കാണിച്ചു..ഈ പണം രൊക്കമായി കൊടുത്തതാണെന്നു മി.മന്ദംപറയൂന്നു .മി.മന്ദത്തിന്റെ അപേക്ഷപ്രകാരം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/368&oldid=157513" എന്ന താളിൽനിന്ന് ശേഖരിച്ചത്