താൾ:Changanasseri 1932.pdf/362

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

347 ശേഷമായ വാൽസല്യത്തോചുകൂടി പരിലാളിച്ചു വളർത്തികൊണ്ടുപോന്ന ആ സ്ഥാപനം അപഥസഞ്ചാരം ചെയ്യുവാൻ തുടങ്ങിയ കാഴ്ച ചങ്ങനാശേരിയുടെ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചു കൊണ്ടിരുന്നു. സാമുദായിക സ്ഥാപനങ്ങ ഒരു നിശ്ചലജലാശയംപോലെ വർഗ്ഗീയപ്രവർത്തനങ്ങളാകുന്ന ഇടുങ്ങിയ കൂപത്തിൽ കെട്ടികിടന്നു ദുഷിക്കണമെന്നുള്ള തല്ലായിരുന്നു ആ സംഘടനകളേപ്പറ്റിയുള്ള അദ്ദഹത്തിന്റെ പരമലക്ഷ്യം. ചില സമുദായങ്ങൾക്കു പ്രത്യേകമായുള്ള അവശതകൾ പരിഹരിക്കുവാൻ ഒരു കാലത്തു വർഗീയ സംഘടനകൾ എത്രതന്നെ അപരിത്യാജ്യമായിരുന്നാലും കാലഗതിയനുസരിച്ച് അവ വളർന്ന് വളർന്ന് വിപുലവും സാർവത്രികവുമായിരുന്ന ഒരു ദേശീയലക്ഷ്യത്തിൽ ലയിക്കുവാൻ സന്നദ്ധമായില്ലെങ്കിൽ അതൊരു രാജ്യത്തിനു നേരിടാവുന്ന ഏറ്റവും വലിയ അത്യാഹിതമായിട്ടാണു അദ്ദേഹം പരിഗണിച്ചിരുന്നതു്. അദ്ദേഹത്തിന്റെ ഡയറിയിൽ ഇങ്ങനെ കാണുന്നു:- "വർഗ്ഗീയ സമ്മേളങ്ങളെപ്പറ്റിയുള്ള എന്റെ പരമലക്ഷ്യം- അവ നായരുടേതായാലും ശരി കൃസ്ത്യാനിയുടേതായാലും ശരി ഈഴവരുടേതായാലും ശരി-അവയെല്ലാം ഒരു പന്തലിൽ തന്നെ സമ്മേളിക്കുകയും,ഓരോ സമുദായത്തിലേയും ഉന്നതന്മാരായ നേതാക്കൻമാർ എല്ലാ സമ്മേളനങ്ങളിലും

സൗഹാർദ്ദപൂർവം പങ്കെടുക്കയും, ചെയ്യണമെന്നുള്ളതാണു്. അവസാനദിവസം ഒരു സംയുക്തസമ്മേളനം നടത്തുകയും, രാഷ്ട്രീയവും സാമ്പത്തികവും ആരോഗ്യപരവുമായ പൊതുപ്രശ്നങ്ങളെപറ്റി പ്രസ്തുത സമ്മേളനത്തിലാലോചന നടത്തി തീരുമാനങ്ങൾ ചെയ്യുകയും വേണ്ടതാണു് . ഇതു വർഗ്ഗീയമായ വീക്ഷണകോടിയെ നിശ്ശേഷം ഉന്മൂലനം ചെയ്യുകയും സൌഹാർദ്ദപരമായ ദേശീയപ്രവർത്തനത്തിനു വഴി തെളിക്കയും ചെയ്യും . ഈ വിഷയം അടുത്ത ഭാവിയിൽ പ്രവർത്തനരൂപത്തിൽ കൊണ്ടു വരുവാൻ ഞാൻ ശ്രമിക്കുന്നതാണു ". ചങ്ങനാശേരി പരമേശ്വരപിളള സർവോപരി ഒരു ദേശീയവാദിയായിരുന്നു . അതുകൊണ്ടുതന്നെയാണു് അദ്ദേഹ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/362&oldid=157507" എന്ന താളിൽനിന്ന് ശേഖരിച്ചത്