താൾ:Changanasseri 1932.pdf/356

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

341 ന്റേയും നിലയിൽ സൊസൈറ്റിപ്രസിഡൻറു സ്ഥാനത്തിരുന്നു സ്മരണീയമായ പല വിശിഷ്ടകൃത്യങ്ങളും ചെയ്തു സമുദായത്തിന്റേയും രാജ്യത്തിന്റേയുംഅഭിമാനസ്തംഭമായി ശോഭിക്കുന്ന വിശാലശയനും, ആയ ചങ്ങനാശേരി പരമേശ്വരൻപിള്ള അവർകൾ തന്റെ കുശാഗ്രബുദ്ധിയും ഭരണചാതുരിയുംകൊണ്ടു സർവീസ്സ്സൊസൈറ്റിയെ ഇതുപര്യന്തം ഭരിച്ചതുനിമിക്കമുണ്ടായിട്ടുള്ള സൊസൈറ്റിയുടെ സർവ ഐശ്വര്യങ്ങളേയും ഹൃദയപൂർവം സ്മരിക്കയും അദ്ദേഹത്തോടുള്ള കൃതജ്ഞതയെ രേഖപ്പെടുത്തുകയും ചെയ്യുന്നു.

    ൨. ചങ്ങനാശേരി പരമേശ്വരൻ പിള്ള അവർകൾ പ്രസിഡന്റെന്ന നിലയിൽ സെസൈറ്റിക്കുണ്ടാക്കിയിട്ടുള്ള വിജയങ്ങൾക്കനുസരണമായി അദ്ദേഹത്തിന്റെ സ്മരണയെ നിലനിർത്തത്തക്കവണ്ണം ഉടനെ വേണ്ടതു പ്രവർത്തിക്കുവാൻ സർവീസ് സൊസൈറ്റിക്കു ധനശക്തിയില്ലാതെ വന്നതിൽ വ്യസനിക്കയും, തൽക്കാലം സൊസൈറ്റിസ്ഥാപനങ്ങളിലെല്ലാം അദ്ദേഹത്തിന്റെ എൻലാർജ് ചെയ്ത ഫോട്ടോ വയ്ക്കുകയും, ഇതുവരെ നടന്നുവന്നതുപോലെ മേലും അദ്ദേഹത്തിന്റെ ജന്മനക്ഷത്രദിവസം സൊസൈറ്റിസ്ഥാപനങ്ങൾക്ക് ഒഴിവ് കൊടുക്കയും, അദ്ദേഹത്തിനു മംഗളാശംസ ച്ചെയ്യുകയും ചെയ്യേണ്ടതാണെന്നു തീരുമാനിക്കയും ചെയ്യന്നു. 
    ഇതിലുപരിയായ ഒരു വീരാരാധനയ്ക്കന്നു സർവീസ് സൊസൈറ്റി മുതിർന്നില്ലെങ്കിൽ അതു ചങ്ങനാശേരി പ്രതിബന്ധമായി നിന്നതുകൊണ്ടായിരിക്കുവാനേ വഴിയുള്ളു. 
    ഉദ്യോഗം സ്വീകരിച്ച് ഏതാനും വർഷങ്ങൾ കഴിഞ്ഞതിനു ശേഷം മി.മന്ദം ചങ്ങനാശേരിക്കയച്ച മറ്റൊരു കത്തും ഇവിടെ ഉദ്ധാരണാർഹമാണ്. 

" അങ്ങുദ്യോഗത്തിൽ പ്രവേശിച്ചതു കൊണ്ടു ചില ഗുണങ്ങളുണ്ടായിട്ടുണ്ടെങ്കിലും അതുനിമിത്തം വിശ്വസ്തനായ ഒരു പൊതുജനനേതാവ് എന്നുള്ള പേരിനും, സർവീസ് സൊസൈറ്റിയുടെ സ്വാധീനത്തിനും, മതിപ്പിനു കറേ കുറവുവന്നിട്ടു


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/356&oldid=157501" എന്ന താളിൽനിന്ന് ശേഖരിച്ചത്