പ്പെടുത്തുമല്ലോ. അനന്തരകാളങ്ങളിൽ ഈ രണ്ടു സമുദായങ്ങൾ പരസ്പരം അകന്നുപോയതും, മത്സരങ്ങളും കലഹങ്ങളുംകൊണ്ടു തിരുവതാംകൂറിലെ പൊതുകാര്യ ജീവിതം മലിനപ്പെട്ടതും ഭാവിചാരികമാണ്. നായരീഴവസംയുക്തസമ്മേളനം ൯൯ മേടം ൨൬-ാംനു വൈക്കത്തുവച്ചു സമ്മേളിച്ചു. ഈസമ്മേളനത്തിലാദ്ധ്യക്ഷംവഹി ക്കുവാൻ രണ്ടു സമുദായങ്ങളേയും ഹാർദ്ദമായ വിശ്വാനാസത്തിനു പാത്രമായി , വർഗീയത തൊട്ടുതെറിച്ചിട്ടില്ല പരിശുദ്ധമായ പൊതുകാര്യജീവിതത്തിന്റെ പ്രതിബിംബമായി,അഖിലതിരുവതാംകൂർപ്രശസ്തിയുള്ള ഒരൊറ്റ ആൾ മാത്രമേ അന്നു തിരുവതാംകൂറിലുണ്ടായിരുന്നുള്ളു . അതു ചങ്ങനാശേരി പരമേശ്വരൻപിള്ളയല്ലാതെ മറ്റാരുമായിരുന്നില്ല . അത്ര ഗംഭീരരമായ ഒരു സദസ്സ് അതിനു മുൻപും, പിൻപും തുലോം അപൂർവമായി മാത്രമേ തിരുവതാംകൂറിൽസമ്മേളിച്ചിട്ടുള്ളു . ചങ്ങനാശേരിയുടെ അദ്ധ്യക്ഷപ്രസംഗം സംക്ഷിപ്തവും കാര്യസമ്പൂർണ്ണവുമായിരുന്നു. അതിലേരു ഭാഗം ഇവിടെ ചേർക്കുന്നത് അസംഗതമായിരിക്കയില്ലന്നു തോന്നുന്നു . "ഇന്നത്തെ മഹായോഗത്തിൽ ആദ്ധ്യക്ഷം വഹിക്കുവാൻ എന്നെ നിയോഗിച്ചതിനു നിങ്ങളോടുള്ള നന്ദിയെ ഞാൻ ആദ്യമായി പ്രസ്താവിച്ചുകൊള്ളുന്നു.
ഇന്ന് എന്നോടു പ്രവർത്തിക്കുന്നതിന് ആവശ്യപ്പെട്ടിട്ടുള്ള സംഗതിയെക്കാൾ എനിക്കുസന്തോഷകരമായിട്ടുള്ള ഒരു സംഗതി ഇതിനു മുമ്പ് എന്റെ ആയുസ്സിൽ ഉണ്ടായിട്ടില്ലെന്നു ഞാൻധൈര്യമായി നിങ്ങളോട് ഉറപ്പു പറഞ്ഞുകൊള്ളുന്നു. ഇപ്രകാരമുള്ള ഒരു സമ്മേളനത്തിൽ ഫാജരാകുന്നതിനുള്ള ഭാഗ്യം ഉണ്ടാകണമെന്നു ഞാൻ വളരെക്കാലമായി പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയാണ്. പത്തിരുപതുവർഷമായിട്ട സാമുദായികമായ പല സമ്മേളനങ്ങളിലും ഞാൻ പങ്കകൊള്ളുകയും, എന്നാൽ കഴിയുന്ന പ്രവർത്തി ചെയ്കയും ചെയ്തുകൊണ്ടിരിക്കുകയാണ്. എന്നാൽ അത് ഒരോ സമുദായങ്ങളുടേയും പ്രത്യേകാവകാശത്തിനായി സ്ഥാപിച്ചു പ്രവർത്തിച്ചുവരുന്ന സഭകൾ ആയിരുന്നു.ഈരാജ്യത്തുള്ള എല്ലാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.