താൾ:Changanasseri 1932.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മി.കെ. നാരായണമേനോൻ അദ്ധ്യക്ഷം വഹിക്കാമെന്നുസമ്മതിച്ചിരുന്നു. എന്നാൽ സത്യാഗ്രഹസമരം കൊണ്ടു വൈക്കത്തെ സമുദായഅന്തരീക്ഷം ഇളക്കിമറിക്കുന്നതിനു മുൻപുള്ള സമ്മർതമായിരുന്നു ഇത്. സത്യാഗ്രഹത്തെ സംബന്ധിച്ചു സമുദായത്തിന്റെ മനോഭാവം എന്തെന്നു രേഖപ്പെടുത്തുവാനുള്ള ഭാരം അക്കൊല്ലത്തെ സമ്മേളനത്തിനുണ്ടായിരുന്നു. സത്യാഗ്രഹത്തെ ഗവർമെന്റുപ്രത്യക്ഷമായി എതിർക്കുമ്പോൾ ഒരു പെൻഷ്യൻ ഉദ്യോഹസ്ഥനായ മി. നാരായണമേനോൻ സ്വാഭിപ്രായം രേഖപ്പെടുത്തുവാൻ വിഷമമായിരുന്നു. കൂടാതെ യാതാസ്ഥികരായ ചില നായർ പ്രമാണികളുടെ ഇടയിൽ സമ്മേളനം നടത്തുന്നതിനെപ്പറ്റി ചില എതിർപ്പുകളും പ്രത്യക്ഷപ്പെടാതിരുന്നില്ല. എന്നാൽ മി. വൈക്കം രാമകൃഷ്ണപ്പിള്ള തുടങ്ങിയവരുടെ ധീരമായ നേതൃത്വത്തിൽ നായർ സമേളനളനം ഭംഗിയായി കഴിഞ്ഞുകൂടി. സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചതു സുപ്രസിദ്ധദേശാഭിമാനിയും, ത്യാഗസമ്പന്നനുമായിരുന്ന കോഴിക്കോട്ടു കെ. മാധവൻനായരുമായിരുന്നു എന്നു പറഞ്ഞാൽ അന്നു സമ്മേളനത്തിൽ പ്രകടമായിരുന്ന ദേശിയത്വ ത്തിനു കൂടുതൽ തെളിവുവേണ്ടിവരുകയില്ലല്ലോ. വൈക്കംസത്യാഗ്രഹത്തേയും ക്ഷേത്രപ്രവേശനത്തേയും അനുകൂലിച്ചുകൊണ്ടുള്ള പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. കൂടാതെ എസ്. എൻ. ഡി. പി. യോഗവും, ഇതരസമുദായസം ഘടനകളുമായി യൊജിച്ച്,ഒരു സംയുക്തസമ്മേളനം ആണ്ടുതോറും നടത്തി, സമുദായസൗഹാർദ്ദം വർദ്ധിപ്പിക്കണമെന്നു മറ്റൊരു പ്രമേയവും ആ സമ്മേളനത്തിൽ പാസാക്കി.ഈ പ്രമേയമനുസരിച്ച് അടുത്തുതന്നെ വൈക്കത്തുവച്ചു കൂടുവാൻ നിശ്ചയിച്ച നായരീഴവസമ്മേളനത്തിൽ പങ്കുകൊള്ളുവാൻ നൂറു പ്രതിനിതികളെ തിരഞ്ഞടുക്കുകകൂടി ചെയ്തതിനുശേഷം, സമ്മേളനം പിരിഞ്ഞു. അന്നു നായർസമുദായവും, ഈഴവസമുദായവും എത്ര വലിയ രഞ്ജനയിലാണു വർത്തിരുതെന്നും, ഈഴവരുടെ അവകാശവാദങ്ങൾ അ നുവതിച്ചുകൊടുക്കുവാനും, വേണ്ടിവന്നാൽ അതിനുവേണ്ടി ആരോടും മല്ലിടിക്കുവാനും,

നായർസനുദായത്തിന്റെ സന്നദ്ധ എത്രമാത്രമായിരുന്നു എന്നും, ഈ നിശ്ചയം വെളി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/251&oldid=157496" എന്ന താളിൽനിന്ന് ശേഖരിച്ചത്