താൾ:Changanasseri 1932.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭാര്യയ്ക്ക് ഉടൻ കൊല്ലത്തേയ്ക്കുപൊയ്ക്കോള്ളണമെന്നും, വയ്ക്കത്തേയ്ക്കു പുറപ്പെട്ടിരുന്ന എസ്. ശ്രീനിവാസയ്യങ്കാരെ സ്വീകരിക്കുവാൻ അടുത്ത ദിവസം വൈകുന്നേരം റയിൽവേസ്റ്റഷനിൽ കാറയയ്ക്കമെന്നും ഉള്ള കമ്പിനിർദ്ധേശമാണുചങ്ങനാശേരിയിൽ നിന്നു ലഭിച്ചത്. അന്നു ചങ്ങനാശേരിക്കു തിരുവിതാംകൂറിലുണ്ടായിരുന്ന സ്വാധീനശക്തി ആർക്കുംതന്നെ വിഗണിക്കുവാൻ കഴിവുള്ള ഒന്നായിരുന്നില്ല. തിരുവിതാംകൂറിലെ ഏറ്റവും ശക്തിയേറിയ സവർണ്ണസമുദായത്തിന്റെ ഏക പ്രബലസംഘടയായിരുന്ന നായർസർവീസ് സൊസൈറ്റിയുടെ അദ്ധ്യക്ഷനായിരുന്നു അദ്ധേഹം. സവർണ്ണക്ഷത്തു നിന്ന് അത്തോച്ചാടനശ്രമണങ്ങൾക്കഭിമുഖീകരിക്കേണ്ടിവന്ന ഗംഭീരമായ എതിർപ്പുകളുടെ അസ്ഥിവാരംതന്നെ തോണ്ടുവാൻ ഏതൊരു സമുദായത്തിനെങ്കിലും അന്നു കഴിയുമായിരുന്നെങ്കിൽ അതു നായന്മാർക്കായിരുന്നു. നായർ സർവീസ് സൊസൈറ്റിഅഭിപ്രായാന്തരങ്ങൾക്കിടകൊടുക്കുന്നതോദേശിയ വിമൂഖമോ ആയ പ്രവർത്തനങ്ങളിൽ അന്ന് ഏർപ്പെട്ടിരുന്നത്ഇല്ലാത്തതുകൊണ്ടു് ഉൽപ്പതിഷ്ണുക്കളായ യുവാക്കൻമാർ കൂടി ആ സംഘടനയെ അഭിമാനപൂർവം വീക്ഷിക്കുകയും, അതിന്റെ പ്രവർത്തനങ്ങളിൽ സഹകരിക്കയും ചെയ്തു കൊണ്ടിരുന്നു. പ്രജാപത്യതത്വങ്ങളനുസരിച്ചു സർവീസ് സൊസൈറ്റി നായർസമുദായത്തെ പ്രതിനിധീകരിച്ചിരുന്നു എന്നു പറയുക സാധ്യമല്ലെങ്കിലും വയ്ക്കംക്ഷേത്രസത്യാഗ്രഹം സംബധിച്ചു ചങ്ങനാശേരിയുടെ ഉപദേശാനുസരണം സർവ്വീസ് സൊസൈററി നൽകിയ നേതൃത്വത്തിനു നായർസമുദായത്തിൽ ഗണ്യമായ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടായിരുന്നു എന്നുള്ളതിനു രണ്ടുപക്ഷമില്ല. യാഥാസ്ഥിതികരായ നായർപ്രമാണികളിൽനിന്നു് ഇടയ്ക്കിടയ്ക്കു ചില അപസ്വരങ്ങൾ പുറപ്പെട്ടുകൊണ്ടിരുന്നു എന്നുള്ള കാര്യം ഇവിടെ വിസ്മരിക്കുന്നില്ല.

          ൯൯-ലെ നായർസമ്മേളനവും, ഈഴവസമ്മേളനവും വൈക്കത്തുവച്ചു നടത്തുവാനാണു

രണ്ടു സമുദായങ്ങളിലേയും നേതാക്കന്മാർ നിശ്ചയിച്ചിരുന്നത്. നായർസമ്മേളനത്തിൽ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/250&oldid=157495" എന്ന താളിൽനിന്ന് ശേഖരിച്ചത്