താൾ:Changanasseri 1932.pdf/248

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തിരി‌‌‌‌‌ഞ്ഞു. ഇൻഡ്യയുടെ നാനാഭാഗങ്ങളിൽനിന്നും സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടുള്ള സന്ദേശങ്ങൾ വൈയ്ക്കത്തു സത്യാഗ്രഹികൾക്കു ലഭിച്ചു. ആളും, പണവും വൈയ്ക്കത്തേയ്ക്കു പ്രവഹിച്ചുതുടങ്ങി. പഞ്ചാബിൽനിന്നു ഒരു സംഘം അക്കാലികൾ വയ്ക്കത്തെത്തി, സത്യാഗ്രഹികൾക്കായി ഒരു സൗജന്യഭക്ഷണശാല തുറന്നു.ദേശീയനേതാക്കൻമാർ സ്ഥിതിഗതികൾ നേരിട്ടു കണ്ടു മനസ്സിലാക്കുവാൻ തിരുവിതാംകൂറിലേക്കും പുറപ്പെട്ടു.വൈക്കംസത്യാഗ്രഹത്തിന് അഖിലഭാരത പ്രശസ്തി ലഭിച്ചു.അന്തിമ ഘട്ടം വരെ പിന്തിരിയാതെ നിന്നു പൊരുതുവാൻ വേണ്ട സകല സജ്ജീകരണങ്ങളോടും കൂടി അതിവിപുലമായ തോതിൽ ഒരു സത്യാഗ്രഹശ്രമം വൈക്കത്ത് സംഘടിപ്പിക്കപ്പെട്ടു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/248&oldid=157493" എന്ന താളിൽനിന്ന് ശേഖരിച്ചത്