താൾ:Changanasseri 1932.pdf/247

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നിവർക്കു ലഭിച്ചു. എന്നാൽ ഈ ആജ്ഞ ലംഘിക്കുവാൻ തന്നെ കമ്മറ്റി നിശ്ചയിച്ചു. അടുത്തപ്രഭാതത്തിൽ മി. കെ.പി.കേശവമേനോനും ടി. കെ മാധവനും സത്യാഗ്രഹഭടന്മാരായി ക്ഷത്രറോഡുകളിനേയ്ക്കു മാർച്ചുചെയ്തു. പോനീസുകാർ അവരെ അറസ്റ്റുചെയ്തു കോടതിയിൽ ഹാജരാക്കി. ആറുമാസം വീതം വെറും തടവുശിക്ഷയാണു വോടതി അവർക്കു നൾകിയത്. ഇതിനെതുടർന്നു മെ. എ. കെ. പിളള,കേളപ്പൻ, വേലായുധമേനേൻ, എന്നിവരും അറസ്റ്റുവരിച്ചു ജയിൽവാസം സ്വീകരിച്ചു. അതിനുശേഷം അററ്റു വരിക്കുവാൻ സന്നദ്ധരായി അനവധി സത്യഗ്രഹികൾ മുന്നോട്ടുവന്നു അറസ്റ്റുകൾ തുടർന്നു . ഈ നയം അവസാനിക്കാത്തപക്ഷം ജയിലുകൾ സത്യാഗ്രഹികളെക്കെണ്ടു നിറയുമെന്നു ഗവർമ്മെന്റിനു ബോധ്യമായി അധികാരികൾ ഒരു നയഭേദംസ്വീകരിച്ചു. സത്യാഗ്രഹികളെ തീണ്ടൽപലകയ്ക്കു സമീപം വച്ചുതടനിർത്തുകയും അറസ്റ്റു അവസാനിപ്പിക്കുകയും ചെയ്തു. നിരുത്തരവാദപരമായ സ്വേഛാധികാരഭരണത്തിൻ കീഴിൽ പ്രക്ഷോഭകാരികൾക്കു

  നേരിടേണ്ടിവന്ന   മറ്റൊരുതരം   മർദ്ദന നടപടികളും  വയ്ക്കത്തു  പ്രത്യക്ഷപ്പെടുകയണ്ടായി

യഥസ്ഥിതികരമായ സനാതനികൾ പോലീസുസൈന്യത്തിന്റെ അറിവോടുകൂട സത്യഗ്രഹികളെ മർദ്ദിക്കുവാൻ മദ്യപാനികളെയും ചണ്ടമ്പിമ്മാരെയും നിയോഗിച്ചയച്ചു നിരായുധരും, നിസ്സഹായരും ആയ പല ധർമ്മഭടൻമ്മാരും ആതിഭയങ്കരമായ ശരീരദണ്ഡനം അനുഭവിക്കേണ്ടിവന്നു. പോലീസുകാരുടെ മൂക്കിനു മൻപിവച്ചു നടന്ന ക്രരവും, ഭീകരവും ആയഈനടപടികളെ അവർ തടയുകപോലും ചെയ്തില്ല ഗവർമ്മെന്റിന്റെ നിർഭാഷിണ്യമായ നടപടികൾ ഒരുഭാഗത്തും,സനാതനികളുടെ ഭീകരപ്രവർത്തനങ്ങൾ മറ്റൊരു ഭാകത്തും മാറിമാറി, സത്യാഗ്രഹികളെ അക്രമ മായി മർദ്ദിച്ചു തുടങ്ങിയതോടുകൂടി വൈയ്ക്കംക്ഷത്രസത്യാഗ്രഹം ഒരു അഖിലഭാരതപ്രശ്നമായി രൂപാന്തരപ്പെടുവാൻ തുടങ്ങി. ഭാരതീയനേതാ

ക്കന്മൈരുടെ സവിശേഷമായി ശ്രദ്ധ തിരുവിതാംകൂറിലേയ്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/247&oldid=157492" എന്ന താളിൽനിന്ന് ശേഖരിച്ചത്