താൾ:Changanasseri 1932.pdf/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തുവാൻ വേണ്ട ഒരുക്കങ്ങൾ ചെയ്തിരുന്നത്. മീനം ൧൭-ാഠനു ഘോഷയാത്ര നടത്തുകതന്നെ ചെയ്യുമെന്നും, യാതൊരു കാരണവശാലും വീണ്ടും അവധിമാറ്റുന്നതല്ലെന്നും, അവർ പരസ്യമായി പ്രഖ്യാപനംചെയ്തു.

             മീനം  ൧൭-ാഠതീയ്യതി   നേരം  പ്രഭാതമായി.   തലേദിനം

മുതല്ക്കു തന്നെ തിരുവതാംകൂറിന്റെ നാനാഭാഗങ്ങളിൽനിന്നും ബഹുശതം ജനങ്ങൾ വൈക്കത്തേയ്ക്കു പ്രവഹിച്ചുകൊണ്ടിരുന്നു.സത്യഗ്രഹസമരത്തിൽ ഗവർമ്മെന്റ് എന്തൊരു നിലയാണു സ്വീകരിക്കുവാൻ പോകുന്നതെന്നുള്ള തായിരുന്നു വൈക്കത്തുകൂടിയിരുന്ന ജനങ്ങളുടെ ഉൽകണ്ഠാകലമായ ചിന്താവിശയം. കേരളത്തിലും പുറമേയും ഉള്ള വർത്തമാനപത്രങ്ങൾ ഗവർമ്മെന്റ നിഷ്പക്ഷനില സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചുകൊണ്ടു മുഖ്യപ്രസംങ്ങളും ലേഖനങ്ങളും പ്രസിദ്ധം ചെയ്തിരുന്നു. ഘോഷയാത്ര നടത്തുവാൻ വേണ്ട സകല സജ്ജീകരണങ്ങളും ടി. കെ. മാധവന്റെ നേതൃത്വത്തിൽ വളരെ നേരത്തെ ഏർപ്പാടു ചെയ്യുകയുണ്ടായി. എന്നാൽ മീനം ൧൭-ാഠതീയ്യതിക്കു മൂന്നു നാലു ദിവസം മുൻപു രണ്ടുമാസത്തേയ്ക്കു വൈക്കം റോഡുകളിൽകൂടി ഘോഷയാത്രകൾ നിരോധിച്ചുകൊണ്ടു കോട്ടയം ഡിസ്ട്രിക്ട് മജിസ്രേട്ട് ഒരു ഉത്തരവു പുറപ്പെടുവിച്ചു. നിരോധനാജ്ഞയുടെ പകർപ്പുകൾ മി.കെ.പി.കേശവമേനവൻ മുതലായ നേതാക്കന്മാർക്കു നേരത്തേ നൽകുകയും ചെയ്തിരുന്നു. സത്യഗ്രഹകമ്മറ്റി നിരോധനാജ്ഞ ലംഘിക്കുമോ എന്നുള്ളതായിയിരുന്നു ഏവരുടേയും ആലോചനാവിഷയം. സത്യാഗ്രഹസമരത്തിനു സകല വിജയങ്ങളുമാശംസിച്ചുകൊണ്ടും, അക്രമരാ ഹിത്യം അനുഷ്ഠിക്കേണ്ടതിന്റെ ആവശ്യകതയെ അനുസ്മരിപ്പിച്ചുകൊണ്ടും ഗാന്ധിജി, മാളവ്യ തുടങ്ങിയ ഭാരതീയനേതാക്കന്മാരുടെ സന്ദേശങ്ങൾ നേതാക്കന്മാർക്കു ലഭിച്ചു.

                             നേരം   പുലർന്നതോടുകൂടി   ഘോഷയാത്ര   വേണ്ടന്നു

വച്ചിരിക്കുന്നതായുള്ള വാർത്ത പട്ടണത്തിലെങ്ങും പരന്നു. കമ്മറ്റിസ്വീകരി ക്കുവാൻ പോകുന്ന അനന്തരനടപടികളെന്തായിരിക്കുമെന്നു ജനങ്ങളാ കാംക്ഷയോടെ പ്രതീക്ഷിക്കുകയായി. ക്ഷത്രറോഡുകളിൽ ജനങ്ങൾ

കൂട്ടംകൂട്ടമായി തിങ്ങിക്കൂടിയിരുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/245&oldid=157490" എന്ന താളിൽനിന്ന് ശേഖരിച്ചത്