Jump to content

താൾ:Changanasseri 1932.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശാശ്വതമായ നന്മയ്ക്ക് ഇൻഡ്യയിലെ ഇതരസമുദായങ്ങളുടേയും, അവയേ പ്രതിനിധീകരിക്കുന്ന കോൺഗ്രസ്സിന്റേയും, ഭാരതഭൂമിയുടെ ആത്മചൈതന്യത്തിന്റ മൂർത്തിമദ്ഭാവമായ മഹാത്മഗാന്ധിയുടേയും സന്മനോഭാവമാർജ്ജിക്കുകയാണ് അത്യന്താപേക്ഷിതമായിട്ടുള്ളതെന്നും, മനസ്സിലാക്കുവാനുള്ള ദീർഘദൃഷ്ടിയും എതിരഭിപ്രായങ്ങളെ വിഗണിച്ചു മന്നോട്ടുപോകുവാനുള്ള ധീരതയും മാധവനുണ്ടായിരുന്നു.

                                      മഹാത്മാഗാന്ധി  ദക്ഷിണഭാരതപയ്യടനം  നടത്തിക്കൊണ്ടിരിക്കുമ്പോൾ  ടി.കെ.  മാധവൻ  അദ്ദേബത്തെ  തിരുനൽവേലിയിൽ  ചെന്നു  കണ്ടു. ഇതു  ൯൭  കന്നിമാസത്തിലായിരുന്നു.  കേരളത്തലെ  ബീഭത്സമായ  സാമുദായികാനാചാരങ്ങളെക്കുറിച്ചും,  തിരുവിതാംകുറിലാരംഭിച്ചിരുന്ന  ക്ഷേത്രപ്രവേശനപ്രക്ഷോഭണത്തെക്കുറിച്ചും  മാധവൻ  ഗാന്ധിജിക്കു  പരിപുർണ്ണമായ  അറിവു  നൽകി.  സംഭാഷണാനന്തരം  താഴെ  പകത്തുന്ന  സന്ദേശം  ഗാന്ധിജി  മാധവനെ  ഏൽപ്പിക്കുകയുണ്ടായി.

" മറ്റ് അബ്രാഹ്മണഹിന്ദുക്കളെപ്പോലെ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനും, അവർക്കു ക്ഷേത്രങ്ങളിൽ എത്രമാത്രം സ്വാതന്ത്ര്യമുണ്ടോ അത്രയും സ്വാതന്ത്ര്യത്തോടുകൂടി ആരാധന നടത്തുന്നതിനും, ഈഴവർക്കും പൂർണ്ണമായ അവകാശമുണ്ട്. മതസംബന്ധമായ കാരണങ്ങളെ അടിസ്ഥാനപ്പെടുത്തി അവരുടെ ക്ഷേത്രപ്രവേശനത്തെ തടയണമെന്നുള്ള അഭിപ്രായത്തോടു ഞാൻ വിയോജിക്കുന്നു. പള്ളിക്കൂടങ്ങളിൽ ഈ വർഗക്കർക്കു പ്രവേശനമുണ്ട് എന്നാണു ഞാൻ അറിയുന്നത്. അതിനാൽ ഈ സമുദായക്കാർക്ക് പൂർണ്ണമായ ആത്മനിയന്ത്രണത്തോടുകൂടി പ്രവർത്തിക്കുവാൻകഴിയുമെങ്കിൽ, നിയമം അവരുടെ അവകാശത്തിനു വിപരീതമായി പ്രവർത്തിക്കുമ്പോൾ , ക്ഷേത്രങ്ങളിൽ പ്രവേശിച്ചു തടവിൽ പോകുവാൻ അവർ സന്നദ്ധരാകണം. സംഘം ചേർന്നു ക്ഷേത്രങ്ങളിൽ പ്രവേശിക്കരുത്. ഓരോരുത്തരായി മാത്രമേ പ്രശിക്കാവൂ. അവകാശലാഭത്തിനായി കഷ്ടതയനുഭവിക്കാനുള്ള സന്നദ്ധയിലാണ് ഈ പ്രവൃത്തിയുടെ ധർമ്മം അന്തർഭവിച്ചിരിക്കുന്നത്. ഈഴവരുടേയും മറ്റും അവകാശം സംബ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/241&oldid=157486" എന്ന താളിൽനിന്ന് ശേഖരിച്ചത്