മഹായോഗം വർക്കലവച്ചു മി. എൻ. കുമാരന്റെ അദ്ധ്യക്ഷതയിൽ കൂടി ഈഴവർ ക്ഷേത്രങ്ങൾ ത്യജിക്കണമെന്നു്ഒരു പ്രമേയമംഗീകരിച്ചു. ഈ പ്രമേയത്തിന്റെ മാറ്റൊലികൾ രാജ്യത്തിന്റെ നാനാ ഭാഗങ്ങളിലേയ്ക്കു വ്യാപിച്ചു. ഇങ്ങിനെ അഗണ്യവും അപഹാസകരവുനായിരുന്നു ഒരു നിലയിൽനിന്നു ക്ഷേത്രപ്രവേശവാദം ഒരു ജീവൽപ്രശ്നമായിരൂപാന്തരപ്പെട്ടു.
ക്ഷേത്രപ്രവേശനവാദത്തെ ആദ്യകാലം മുതല്ക്കുതന്നെ ഹാർദ്ദമായി അനുകൂലിച്ച നായർനേതാക്കന്മാരിൽ ഒരാൾ ചങ്ങനാശേരിയായിരുന്നു. അയിത്താചാരത്തോടു് അദ്ദേഹത്തിനുണ്ടായിരുന്നു പ്രതിഷേധം ഒരു വിദ്യാർത്ഥിയായിരുന്ന കാലം മുതല്ക്കുതന്നെ പ്രതിഷേധം ഒരു വിദ്യാർത്ഥിയായിരുന്ന കാലം മുതല്ക്കുതന്നെഹാർദ്ദമായി
അനുകൂലിച്ച നായർനേതാക്കന്മാരിൽ ഒരാൾ ചങ്ങനാശേരിയായിരുന്നു. അയിത്താചാരത്തോടു് അദ്ദേഹത്തിനുണ്ടായിരുന്ന പ്രതിഷേധം ഒരു വിദ്യാർത്ഥിയായിരുന്ന കാലം മുതൽക്കുതന്നെ പ്രത്യക്ഷമാക്കിയിട്ടുണ്ടല്ലോ! ;ചങ്ങനാശേരിയുടെ നേതൃത്വ ത്തിൽ ൯൨-ൽ മാന്നാത്തുവച്ചു കൂടിയ നായർസമ്മേളനം നായന്മാർ അയിത്തമാചരിക്കുവാൻ പാടില്ലെന്ന് ഒരു പ്രമേയം തന്നെ പാസാക്കുകയുണ്ടായി. ഗാന്ധിജിയുടെ അയിത്തോച്ചാടനപ്രസ്ഥാനം അന്നത്ര വളരെ പുരോഗമിച്ചിരുന്നില്ല. ൯൮-ാമാണ്ടു് അമ്പലപ്പുഴവച്ചു ചങ്ങനാശേരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽവച്ചായിരുന്നു ക്ഷേത്രപ്രവേശന മനുവദിക്കണമെന്നുള്ള പ്രമേയം ആദ്യമായി അംഗീകരിക്കപ്പെട്ടതു്. പരേതനായ പി. കെ. നാരായണപിള്ള അവതരിപ്പിച്ച പ്രസ്തുത പ്രമേയം യാതൊരെതിർപ്പും കൂടാതെയാണു് ആ സമ്മേളനത്തിൽ പാസായതു്. ജാതിഭേദം വകവയ്ക്കാതെ എല്ലാ ഹിന്ദുക്കൾക്കും പൂജാകർമ്മങ്ങൾ ക്ഷേത്രങ്ങളിൽ നടത്തുവാൻ അവകാശം നൽകണമെന്നുകൂടി ആ പ്രമേയത്തിൽ
പ്രസ്താവിച്ചിരുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.