ത്തോടു് അനുബന്ധിച്ചുള്ള ആരോഗ്യസമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചുകൊണ്ടിരുന്ന അവസരത്തിലാണു ഹൃദയഭേദകമായ അദ്ദേഹത്തിന്റെ മരണവാർത്ത എന്റെ ചെവിയിലെത്തിയത്. അതു ശ്രവിച്ച മാത്രയിൽ ഞാൻ കണ്ണീർ പൊഴിക്കതന്നെ ചെയ്തു. എന്റെ സോദരൻ എന്നെന്നേക്കുമായി നഷ്ടപ്പോട്ടു ഞാൻ ദുഖിച്ചു. ടി. കെ. മാധവൻ യഥാത്ഥത്തിൽ ഒരു മഹാത്മാവുതന്നെയായിരുന്നു. അദ്ദേഹത്തോടെനിക്കു സഹോദരനിവിശേഷമായ സ്നേഹമാണുണ്ടായിരുന്നത്.താഴ്ത്തപ്പെട്ടവരുടേയും ദയനീയമായ അവസ്ഥയെപ്പറ്റി അകം നൊന്തു ചിന്തിക്കയും,അവരുടെ ഉന്നമനത്തിനായി എല്ലാവിധ ത്യാഗങ്ങളും അനുഭവിക്കയും ചെയ്ത ആ വന്ദ്യപുരുഷന്റെ സ്മരണ അദ്ദേഹത്തിന്റെ കാലടികളെത്തുടർന്ന് അധഃകൃതോദ്ധാരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് എന്നും മാർഗ്ഗദീപമായി പരിലസിക്കുന്നതാണ്.' മതപരവും സാമുദായികവുമായ സകല അനാചാരങ്ങളുടെയും,കുടിമൂത്ത യാഥാസ്ഥിതികത്വത്തിന്റെയും,ഏറ്റവും വലിയ അഭയസങ്കേതം ദേവാലയങ്ങളാണന്നുളള പരമാർത്ഥം സൂക്ഷ്മബുദ്ധിയായ മാധവൻ ഒറ്റനോട്ടത്തിൽ കണ്ടറിഞ്ഞു. അദ്ദേഹം ആദ്യമായി ക്ഷേത്രങ്ങളെത്തന്നെ പ്രതിരോധിക്കുവാൻ നിശ്ചയിച്ചുറച്ചു.പൗരസമത്വവാദത്തിന്റെ നേതാവ് ദേശാഭിമാനി പത്രാധികൻ എന്നീ നിലകളിൽ മാധവൻ വിഖ്യാതനായിത്തീർന്നു.അയിത്താചാരത്തെ അകറ്റുവാനരളള ഒറ്റ മൂലി ക്ഷേത്രപ്രവേശനമാണെന്നു ബോധ്യമായതോടുകൂടി പ്രക്ഷോഭജനകമായ ക്ഷേത്രപ്രവേശനവാദം അദ്ദേഹം സമുദായമദ്ധ്യത്തിലേയ്ക്കുന്നയിച്ചു.മാധവിന്റെ ദേശീഭിമാനി പത്രം ക്ഷേത്രപ്രശേനമനുവദിക്കേണ്ടതിന്റെ ആവശ്യകതയെ പ്പറ്റി ഗംഭീരമായ ഒരു മുഖപ്രസംഗം പ്രസിദ്ധം ചെയ്തു.മാധവന്റെ വാദഗതി ഈഴവസമുദായാംഗങ്ങളെപ്പോലും അമ്പരപ്പിച്ചു.യാഥാസ്ഥിതികരായ സവർണ്ണസമുദായക്കാർ മാധവന്റെ അപ്രായോഗികമായ അഭിപ്രായംകേട്ടു മന്ദഹസിച്ചതേയുളളു.പക്ഷേ ഇതുകൊണ്ടു നിരാശയടയുവാനുളള ദുർബലചിത്തമല്ല മാധവന്റെ രോഗഗ്രസ്തമെങ്കിലും
പരിശുദ്ധജീവിതംകൊണ്ടു സുദൃഢമായിരുന്ന ശരീരത്തിൽ സ്ഥിതിചെയ്തിരുന്നത്.ക്ഷേത്ര
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.