താൾ:Changanasseri 1932.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധ്യായം ൨ ൨ നായർറഗുലേഷൻ സംബന്ധിച്ചുളള വാദപ്രതിവാദങ്ങളും,തീവ്രമത്സരങ്ങളും ഉപജാപങ്ങളും നിയമസഭയ്ക്കകത്ത് അകത്തുനടക്കുമ്പോൾ,പ്രക്ഷോഭതനകമായ മറ്റൊരു സംഭവം തിരുവിതാംകൂറിനെ അടിമുതൽ മുടിവരെ ഉലച്ചുകൊണ്ടിരുന്നു.തിരുവിതാംകൂറിന്റെ ഇടുങ്ങിയ പരിധികൾ അതിലംഘിച്ച് ഈ സംഭവത്തിന്റെ ശബ്ദപൂർണ്ണമായ മാറ്റൊലികൾ വിസ്തൃതമായ ഭാരതഭൂമിയിലേയ്ക്കുക്കൂടി വ്യാപിച്ചു.തിരുവിതാംകൂറിന്റെ ഉത്തരഭാഗത്തു പ്രായേണ അഗണ്യതയിലും അപ്രശസ്തതയിലും കഴിഞ്ഞുകൂടിയിരുന്ന വയ്ക്കംതാലൂക്ക് അത്യുജ്വലമായ പ്രകാശത്തോടുകൂടി മുന്നോട്ടു കുതിച്ചു. നോക്കെത്താത്ത പ്രാചീനതയുടെ അത്യഗാധമായ വിസ്മൃതിയിൽ ആണ്ടുപോയിരുന്ന വയ്ക്കം മഹാക്ഷേത്രത്തിൽ ഒരു ഞൊടിയിടക്കൊണ്ടു ലോകത്തിന്റെ സർവശ്രദ്ധയും കേന്ദ്രീകൃതമായി.കേരളത്തിന്റെ

തീരാക്കളങ്കമായി സ്ഥിതിചെയ്യുന്ന തീണ്ടൽ,തൊടീൽ തുടങ്ങിയ സാമുദായികദുരാചാരങ്ങളുടെ മലിനമായ ദുർഗ്ഗന്ധം അന്തരീക്ഷത്തിലേയ്ക്കുയർന്നു.മനുഷ്യഹൃദയത്തിലന്തർലീനമായി സ്ഥിതിചെയ്യുന്ന ജീവികാരുണ്യം,ഭൂതദയ, സമസൃഷ്ടിസ്നേഹം ഇത്യാദി മഹനീയഗുണങ്ങളെ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/229&oldid=157474" എന്ന താളിൽനിന്ന് ശേഖരിച്ചത്