താൾ:Changanasseri 1932.pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശിപ്പിക്കുവാൻ വേണ്ടത്ര ശക്തിയുള്ളതായിരുന്നു. നായർസ്ത്രീകളുടെ നായരേതരന്മാരായ ഭർത്താക്കന്മാരുടെ സ്വത്തിന്റെ അവകാശത്തെപ്പറ്റിയുള്ള വ്യവസ്ഥകളാണ് ഏറ്റവും വാലിയ കീറാമുട്ടിയായി പരിണമിച്ചത്. മെ.ത്രിവിക്രമര് വാസുദേവര്, കെ. എ. കൃഷ്ണയ്യങ്ക്ർ, എം. രാജരാജവർമ്മ, വി. സുബ്ബയ്യർ തുടങ്ങിയ നിയമസഭാംഗങ്ങൾ ബില്ലിന്റെ പുരോഗതിയെ തടഞ്ഞുകൊണ്ട് എത്രശബ്ദം പുറപ്പെടുവിച്ചു . ഇവരിൽ ചിലർ നായർസ്ത്രീകളുടെ ഭർത്തൃപദം അലങ്കരിക്കുന്ന ഉൽകൃഷ്ടവംശജന്മാരായിരുന്നു എന്നുളതാണ് ഇതിൽ ഏറ്റവും വിചിത്രമായിരുന്നത്. ഈപ്രശ്നത്തെ സംബന്ധിച്ച് അന്നു തിരുവനന്തപുരത്തെത്തി ചങ്ങനാശേരിയുടെ അതിഥിയായി താമസിച്ചിരുന്ന ശ്രീ. സി. രാജഗോപാലാചാരിയുടെ സഹകരണം തുലോം അനർഘമായിരുന്നു. ബില്ലിന്റെ രണ്ടാംവായന നടന്നുകൊണ്ടിരിക്കുമ്പോ ൾ മി. എ. ജി. മേനവൻ ഏകപത്നിവ്രതം അനുശാസിക്കുന്ന ഒരു ഭേതഗതി ഹാജരാക്കി. ഇതു കൂടുതൽ വിഷമതകൾ ക്കു കരണമായിത്തീർന്നു. ഒരുകത്തോലിക്കനും പെൻഷ്യൻഡ് ഉദ്യേഗസ്ഥനുമായിരുന്ന മി. ഹുഗ്വർഫ് ഉത്തേജകമായ ഒരു പ്രസംഗത്തേടുകൂടി ഈ ഭേദഗയെ ഫാർദ്ദമായി പിൻതാങ്ങി. ഭേദഗതി ഭൂരിപക്ഷത്തോടെ പാസായി. അപ്രതീക്ഷിതമായിരുന്ന ഈ ഭേദഗതിമൂലം ബില്ലിലെ പല വകുപ്പുകളും ഭേദപ്പെടുത്തേണ്ടിവന്നു എന്നുള്ളതുകൊണ്ടാണ് അതുകൂടുതൽ വിഷമതകളുണ്ടാക്കി എന്നു മുൻപു പ്രസ്താവിച്ചത്. വിവാഹമോചനംസംബന്ധിച്ച ഭേദഗതികളായിരുന്നു വാദപ്രതിവാദങ്ങൾക്കിടകൊടുത്ത മറ്റൊരു വിഷയം. ൮൮- ലെ റഗുലേഷനിലുണ്ടായിരുന്ന വ്യവസ്ഥകൾക്കു തുല്യമായ വകുപ്പുകൾ മാത്രമേ വിവാഹമോചനം സംബന്ധിച്ചു കേ . പി. രാമൻപിള്ളയുടെ ബില്ലിൽ ചേർത്ചിരുന്നുള്ളു. എന്നാൽ ഏകഭാര്യവ്രതമനുശാസിക്കുന്ന ഭേദഗതി നിയമസഭ അംഗീകരിച്ചതോടുകൂടി അതിനനുരൂപമായ മാറ്റങ്ങൾ വരുത്തി, ചങ്ങനാശേരിയും, മി. വൈക്കം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/224&oldid=157469" എന്ന താളിൽനിന്ന് ശേഖരിച്ചത്