താൾ:Changanasseri 1932.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാറിൽ ജൂബിലിഹാളിലേയ്ക്കു തിരിച്ചു. കാർ വീടിന്റെ ഗേറ്റു കടന്നു വെളിയിലായ ഉടൻ ഒരു ടയറിനു കേടു സംഭവിച്ചു.സമർത്ഥനായ ഡ്രൈവർ അതിഝടുതിയിൽ ടയറിനുള്ള കേടുപാടുകൾ നീക്കി വണ്ടി മുന്നോട്ടുപായിച്ചു.പകുതി വഴി ചെന്നപ്പോൾ മുൻഭാഗത്തുള്ള റോഡ് അറ്റകുറ്റപ്പണികൾക്കായി അടച്ചു ബന്ധിച്ചിരിക്കുന്നതാണ് കണ്ടതു.വണ്ടി തിരിച്ചുവിട്ടു,മറ്റൊരു വളഞ്ഞ മാർഗ്ഗത്തിൽക്കുടി സകല വാഹനനിയമങ്ങളും ലംഘിച്ച് വായുവേഗത്തിൽ ഓടിച്ചുപോയി,അദ്ദേഹം നിയമസഭാമന്ദിരത്തിൽ പ്രവേശിക്കുമ്പോൾ ചോദ്യോത്തരസമയംകഴിഞ്ഞു,ദിവാനദ്ധ്യക്ഷൻ ബിൽ രണ്ടാം വായനയ്ക്കവതരിപ്പിക്കുവാൻ ചങ്ങനാശ്ശേരിയെ ക്ഷണിക്കുകയായിരുന്നു.”സർ,‍ഞാൻ ബിൽ രണ്ടാംവായനയ്ക്കവതരിപ്പിച്ചുകൊള്ളുന്നു ” എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ഇരിപ്പിടത്തിലേയ്ക്കു നടന്നുപോയത്.

രണ്ടാംവായന നടന്നുകൊണ്ടിരിക്കുമ്പോൾ പ്രസ്തുത ബില്ലിനു നിയമസഭയിൽ അഭിമുഖീകരിക്കേണ്ടിവന്ന എതിർപ്പുകളുടേയും പ്രതിബന്ധങ്ങളുടേയും ഒരു ഏകദേശപരിജ്ഞാനമെങ്കിലും ലഭിക്കണമെങ്കിൽ,അന്നത്തെ നിയമസഭാനടപടികളുടെ റിപ്പോർട്ടുകൾ ഒരാവർത്തി വായിച്ചേ മതിയാവൂ.നിയമസഭയിൽ നിരന്തരമായി നടന്നുകൊണ്ടിരുന്ന വാദപ്രതിവാദങ്ങളുടെ പിന്നിൽ സംഘടിതശക്തിയോടെ പ്രവർത്തിച്ചുകൊണ്ടിരുന്ന പ്രേരണകളുടേയും,ഉപജാപങ്ങളുടേയും,അടിയൊഴുക്കുളുടേയും ഒരു പരിപൂർണ്ണവിവരണം ഇവിടെ നൽകുക സാധ്യമല്ല.ഒന്നിലധികം സ്ഥാനങ്ങളിൽനിന്നാണ് ഈ എതിർപ്പുകൾ പുറപ്പെട്ടുകൊണ്ടിരുന്നത്.നായർ സമുദായത്തിൽത്തന്നെ ആളോഹരിഭാഗത്തെ അനുകൂലിക്കാത്ത പ്രബലമായ ഒരു ന്യൂനപക്ഷം ഉണ്ടായിരുന്നു.കൂടാതെ നായർസ്ത്രീകളുമായി വിവാഹബന്ധത്തിൽഏർപ്പെട്ടിരുന്ന ബ്രാഹ്മണാദി സമുദായങ്ങളിലെ ഭർത്താക്കന്മാരെ ബാധിക്കുന്ന ചില വ്യവസ്ഥകൾ ബില്ലിലുൾപ്പെടുത്തിയിരിക്കുന്നതിനാല ആ സമുദായങ്ങളിലെ ശക്തരായ ചില വ്യക്തികൾ ബില്ലിനെ പ്രതികൂലിച്ചു.ഇവരുടെ എതൃപ്പുകൾ ഓരോ ഘട്ടത്തിലും ബില്ലിനെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/223&oldid=157468" എന്ന താളിൽനിന്ന് ശേഖരിച്ചത്