താൾ:Changanasseri 1932.pdf/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ച്ചെടുത്തു രാജ്യമൊട്ടുക്കു സഹായാർത്ഥികൾക്കു വിതരണം ചെയ്ത ദുരിതനിവാരണക്കമ്മറ്റിയുടെ അദ്ധ്യക്ഷയെന്ന നിലയിൽ മിസിസ്സ് ചങ്ങനാശേരി അനുഷ്ഠിച്ചിട്ടുള്ള സേവനം അവിസ്മരണീയമാണ്. പൊതുജനങ്ങളറിഞ്ഞിട്ടില്ലാത്ത മറ്റൊരു സംഗതികൂടി ഇവിടെ വെളിപ്പെടുത്തിക്കൊള്ളട്ടെ. നിരോദധനാജ്ഞ ലംഘിച്ചു സുപ്രസിദ്ധമായ വട്ടിയൂർക്കാവുസമ്മേളനം നടത്തുവാൻ സ്റ്റേറ്റ് കോൺഗ്രസ്വർക്കിംഗ്കമ്മറ്റി തീരുമാനിച്ചതും,അതു തടയുവാൻ ഗവർമെന്റ് നടപടികൾ കൈക്കൊണ്ടതും, ആരും വിസ്മരിച്ചിരിക്കാനിടയില്ല. സമ്മേളനദിവസം യോഗസ്ഥലത്തിനു ചുറ്റും ഗവർമെന്റു പട്ടാളങ്ങളെ അണിനിരത്തിയിരുന്നു. അന്നു ലാത്തിപ്രഹരവും വെടിവയ്പുമുണ്ടകുമെന്നു ജനങ്ങൾ പ്രതീക്ഷിച്ചു. അടിയും വെടിയുമേറ്റ് അവശരായിത്തീരുവാനിടയുണ്ടായിരുന്ന വാളന്റിയറന്മാർക്കു പ്രഥമശുശ്രൂഷകൾ നൽകുവാനും, അവരെ പരിചരിക്കുവാനും വേണ്ടി റിലീഫ്കമ്മറ്റിയുടെ നേതൃത്വത്തിൽ മിസിസ്സ് ചങ്ങനാശേരി ഉൾപ്പെടെ ഒരു വനിതാസംഘം സന്നദ്ധമായിരുന്നു എന്ന കാര്യം അന്ന് അത്യാഹിതങ്ങളൊന്നുംതന്നെ സംഭവിക്കാതിരുന്നതുകൊണ്ടു പൊതുജനങ്ങളറിഞ്ഞിരിക്കാനിടയില്ല. അവശരായ ധർമ്മഭടന്മാരെ യോഗരംഗത്തുനിന്നു വഹിച്ചുകൊണ്ടുപോരുവാൻ മൂന്നു കാറുകളും കിടത്തി ശുശ്രൂഷിക്കുവാൻ ഒരു ഗൃഹവും, ചികിത്സിക്കുവാൻ ഒരു ഡോക്ടറും, ഇവരുടെ നിർദ്ദേശമനുസരിച്ചു തയാറുണ്ടായിരുന്നു.ശുശ്രൂഷകൾ ചെയ്യുവാനുള്ള ജോലിത്യാഗശീലകളായ ഈ വനിതകൾ സ്വയം നിർവഹിച്ചുകൊള്ളാമെന്ന് ഏറ്റിരുന്നു. ഈ സംരംഭത്തിലും, ദുരിതനിവാരണക്കമ്മറ്റിയിലും മുന്നിട്ടുനിന്നു പ്രവർത്തിച്ച മറ്റു മാന്യവനിതകളിൽ മിസിസ്സ് കെ. പി. ഏബ്രഹാം , മിസ്സ് അലക്സൻഡ്രാ ചെറിയാൻ എന്നി നാമധേയങ്ങൾ ഇവിടെ സ്മരണിയമാണ്.

ഭാവി ജീവിതത്തിലും പൊതുജനസേവനത്തിനുള്ള മാർഗ്ഗങ്ങൾപലതും പുരോഭാഗത്തു തെളിഞ്ഞുകിടക്കുന്നുണ്ടെന്നുള്ള വസ്തുത മിസസ്സ് ചങ്ങനാശ്ശേരി വിസ്മരിക്കയില്ലെന്നു പ്രതീക്ഷിക്കാം.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/215&oldid=157460" എന്ന താളിൽനിന്ന് ശേഖരിച്ചത്