താൾ:Changanasseri 1932.pdf/214

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹത്തെപ്പററിയുള്ള മതിപ്പും ബഹുമാനവും വർദ്ധിക്കുമെന്നെ നിക്കറിയാമായിരുന്നു.എങ്കിലുമതോർത്തപ്പോൾ ഞാൻ നടുങ്ങി. എത്ര പണം കൊടുത്തും, ഉപദേശങ്ങൾ നല്കിയും പുറത്തുനിന്നു സ്റ്റേററുകാൺഗ്രസ്സിനെ സഹായിച്ചുകൊള്ളുവാൻ ഞാനദ്ദേഹ ത്തോടു പറഞ്ഞു. ജയിൽജീവിതം അദ്ദേഹത്തിന്റെ മരണ ത്തിനിടയാക്കുമെന്നു് എനിക്കറിയാമായിരുന്നു.ഏറ്റവും നിഷ്ക ർഷാപൂർവമുള്ള ദിനചരികൊണ്ടു മാത്രമാണു് അദ്ദേഹം തന്റെ ആരോഗ്യം പരിപാലിച്ചുപോന്നതു്. ജയിലിൽനിനന്നു ജീവ നോടുകൂടി പുറത്തുവരുവാൻ സാധിക്കുകയില്ലെന്നു ഞാൻ അദ്ദേ ഹത്തോടു പറഞ്ഞു. പക്ഷെ ഇതൊക്കെ ആരു കേൾക്കുവാ നാണു്? ഈ വിഷയത്തെക്കുറിച്ചു് സംസാരിക്കുമ്പോഴൊക്കെ ഒരു രാജിക്കും അദ്ദേഹം തയാറില്ലായിരുന്നു. ഞാൻ എന്റെ ദുഃഖഭാരവും ചുമന്നുകൊണ്ടു നടക്കേണ്ടിവന്നു." മിസസ്സു് ചങ്ങനശേരിയുടെ പ്രവർത്തനരംഗം അടുക്കളയും പ്രസവമുറിയും മാത്രമാണന്നു ആരും തെററിദ്ധരിക്കേണ്ടതില്ല. അവർ പൊതുക്കാര്യജീവിതത്തിൽ എപ്പോഴും ഭർത്താവിനു പിൻതുണ നിന്നിട്ടുള്ളതുകൂടാതെ പ്രത്യേകരംഗങ്ങളിൽ സ്വത ന്ത്രമായി പങ്കെടുത്തിട്ടുമുണ്ട്. മിസസ്സ് ചങ്ങനാശേരി ആദ്ധ്യ ക്ഷം വഹിച്ചിട്ടുള്ള മഹിളാസമ്മേളനങ്ങളേക്കുറിച്ചു് ഇവിടെ യാതൊന്നും പ്രസ്താവിക്കണമെന്നു വിചാരിക്കുന്നില്ല. അവ വളരെയുണ്ടു്. തിരുവിതാംകൂറിനെപ്പോലുള്ള ഒരു രാജ്യത്ത് ഉദ്യോഗസ്ഥന്മാരുടെ ഭാര്യമാർക്കു് അവരുടെ ഭർത്താക്കന്മാരുടെ ശമ്പളക്രമമനുസരിച്ചു് എത്ര യോഗങ്ങളിൽ വേണമെങ്കിലും ആദ്ധ്യക്ഷം വഹിക്കുവാനും, പ്രസംഗിക്കുവാനും കഴിയും. അതി ലേയ്ക്കു വ്യക്തിപരമായ യാതൊരു നിപുണതയും ആവശ്യമില്ല. എന്നാൽ തിരുവിതാംകൂറിലെ ഏററവും മികച്ച ഒരു ധർമ്മ സ്ഥാപനമായ മഹിളമന്ദിരത്തിന്റെ ഭരണസമിതിയുടെ അദ്ധ്യക്ഷയാണു മിസസ്സു് ചങ്ങനാശേരിയെന്നുള്ളതു് ഇവിടെ പ്രസ്താവയോഗ്യമാണു്.

      സ്റ്റേററുകാൺഗ്രസ്സു് പ്രക്ഷോഭണങ്ങൾ നടന്നുകൊണ്ടിരിക്കു

മ്പോൾ തിരുവിതാംകൂറൊട്ടുക്ക് അടിയും വെടിയുമേററു് അവ ശത സംഭവിച്ച അനവധി ജനങ്ങളെ സഹായിക്കുവാൻവേണ്ടി

൬000-ൽ ചില്വാനം രുപാ പൊതുജനങ്ങളിൽനിന്നു പിരി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/214&oldid=157459" എന്ന താളിൽനിന്ന് ശേഖരിച്ചത്