താൾ:Changanasseri 1932.pdf/213

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

199

        ശ്രീമതി അമ്മുക്കുട്ടിയമ്മയുമായുള്ള ചങ്ങനശേരിയുടെ

ദാമ്പത്യജീവിതം തികച്ചും വിജയകരമായിരുന്നു.ബാഹ്യമായ ജീവിതവ്യാപാരങ്ങളിലേർപ്പെട്ടിരിക്കുമ്പോൾ ഒരിക്കലെങ്കിലും മന്ദഹസിക്കപോലും ചെയ്തിട്ടില്ലാത്ത ഈ ഗംഭീരാശയൻ കള ത്രപുത്രാദികളുടെ മദ്ധ്യത്തിലിരുന്നു ശിശുക്കളെപ്പോലെ പൊട്ടി ച്ചിരിച്ചാനന്ദിക്കുന്നതും ആഹ്ലാദിക്കുന്നതും കണ്ടു പ്രേക്ഷകന്മാർ ആശ്ചര്യപ്പെട്ടിട്ടുണ്ടു്. ഇന്നു് ഉന്നതമായ ഒരു സ്ഥാനത്തിരി ക്കുന്ന അഭ്യസ്ഥവിദ്യയായ ഒരു യുവതി "ചങ്ങനശേരി ചിരി ക്കുമോ?

ഞാൻ ​​​​സെപ്യൂ​​​ട്ടെഷനേയുംഅതിനന്റെ ഫലങ്ങളേയും പറ്റിയുളള എല്താ കാര്യങ്ങളും ഡെയിലിന്യൂസിൽവായിച്ചു നമ്മുടെ പ്രക്ഷോഭണത്തിൻ ഇതുവരെ അരസികനായ അദ്ദേഹത്തോടുകടി എങ്ങിനെയാണു് നിങ്ങൾ കഴിഞ്ഞുകൂടുന്നത്." എന്നു മിസസ്സു് ചങ്ങനാശേരി യോടു് ഒരിക്കൽ വിനോദസ്വരത്തിൽ ചോദിക്കുകയുണ്ടായി. "ഞങ്ങളെക്കാൾ കടുതൽ ആനന്ദമായിക്കഴിയുന്ന മറ്റൊരു കുടും ബത്തെ കാണുവാൻ കഴിയുകയില്ലെന്നാണു" മിസസ്സു് ചങ്ങ നശേരി ജിജ്ഞാസാഭരിതയായ ഈ ബിരുദുധാരിണിക്കു നൾകിയ മറുപടി.

        ദീർഘസമയം പടങ്ങൾ വച്ചാരാധിച്ചു് ഈശ്വരഭജന

ത്തിൽ കഴിഞ്ഞുകൂടിയിരുന്ന ഒരു യുവതി പൂജാവേളയിൽ യാദൃ ഛികമായി ഗൃഹസന്ദർശനത്തിനു ചെന്നുചേർന്ന മിസസ്സു് പര മേശ്വരൻപിള്ളയോടു ചങ്ങനാശേരിവീട്ടിൽ പൂജാകർമ്മങ്ങൾ പതിവില്ലേ എന്നു ചോദിച്ചതിനു "ഞങ്ങൾക്ക് ഒരു പൂജയേ ഉള്ളു . ഞങ്ങൾ രണ്ടുപേരു അങ്ങോട്ടും ഇങ്ങോട്ടും പൂജിക്കും." എന്നാണു് അവർ നിസ്സംശയം നൾകിയ മറുപടി.

     "ഞങ്ങൾ ഒരിക്കൽ മാത്രമല്ലാതെ പരസ്പരം കലഹിച്ചി

ട്ടുള്ളതായി എനിക്കോർമ്മയില്ല." എന്നാണു് ഒരു സംഭഷണ ത്തിൽ മിസസ്സു് ചങ്ങനാശേരി പറഞ്ഞതു്. അവർ ഇങ്ങനെ തുടർന്നു. "അതു സ്റ്റേററുകാൺഗ്രസ്സുപ്രക്ഷോഭണം നടക്കുന്ന കാലത്തായിരുന്നു.അദ്ദേഹം ആവശ്യമുള്ളപക്ഷം ജയിലിൽ പോകുവാൻ വട്ടംകൂടുന്നതു കണ്ടു ഞാൻ വല്ലാതെ അന്ധാളിച്ചു. ജയിലിലോടിക്കയറുവാനദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ലെന്നു എനി ക്കറിയാമയിരുന്നു. എന്നാൽ അറസ്ററും ജയിൽവാസവും അദ്ദേഹം ഭയപ്പെട്ടിരുന്നില്ല. ശരിയെന്നു തോന്നുന്നകാര്യങ്ങൾ

പ്രവർത്തിക്കുവാൻ മടിച്ചിരുന്നതുമില്ല. ജയിൽവാസംകൊണ്ടദ്ദേ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/213&oldid=157458" എന്ന താളിൽനിന്ന് ശേഖരിച്ചത്