താൾ:Changanasseri 1932.pdf/210

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്രാചീനമായ ഗാർഹികാദർശങ്ങളും സഭാചാരനിഷ്ഠയും സന്മാർഗ്ഗബോധവുമാണ് നാഗരീകജീവിതത്തിലേയ്ക്കു പ്രവേശിച്ച അമ്മുക്കുട്ടിയമ്മ സ്ത്രീധനമായി ഭർത്തൃഗൃഹത്തിലേയ്ക്കു കൊണ്ടു പോന്നിരുന്നത്.ചങ്ങനാശ്ശേരി പ്രായോഗികജീവീതത്തിലെ ദുർഘടകരങ്ങളായ അനുഭവങ്ങളെ സമചിത്തതയോടുകൂടി നേരിടുവാൻ വേണ്ടപരിശീലനങ്ങൾ നൽകി ഈ വിശിഷ്ടഗുണങ്ങൾക്കുമാറ്റുകൂട്ടി.ഗ്രാമീണജീവിതത്തിന്റെ പരുപര്ത്തവശങ്ങളെ വിദ്യാഭ്യാസംകൊണ്ടദ്ദേഹം മിനുസപ്പെടുത്തി.ഇന്ന് ഏതൊരു സാമ്യുഹിക ജീവിതത്തിലും ലൗകിക രംഗങ്ങളിലും സ്വാഭാവികമായി പങ്കെടുക്കുവാൻ മിസസ്സ് ചങ്ങനാശ്ശേരിക്കും കഴിയും.സമയനിഷ്ഠയും,പരിശ്രമശീലവും,പ്രായോഗികബുദ്ധിയും അദ്ദേഹം തന്റെ പത്നിക്കുപദേശിച്ചു.വികാരപരമായ മനോഭാവമല്ല,തത്വദീക്ഷയിലടിയുറച്ച വിശ്വാസമാണ് അദ്ദേഹത്തിന്റെ ജീവിതത്തെ നിയന്ത്രിച്ചിരുന്നത്.ചങ്ങനാശ്ശേരി വീട് ഭരിക്കുകയെന്നുള്ളത് അത്ര നിസ്സാരമായ ഒരു കാര്യമല്ല.സമയനിഷ്ഠയും കൃത്യബോധവുമാണ് ആ ഗൃഹത്തിലെ ബഹുമുഖമായ ജീവിതത്തെ ക്രമപ്പെടുത്തിയിരുന്നത്.ചിലപ്പോൾ ഒരു ന്യായാധിപന്റെ പത്നിയെന്ന നിലയിൽ സാമൂഹ്യ ജീവിതത്തിൽ പങ്കെടുക്കുവാനായിരിക്കും അമ്മുക്കുട്ടിയമ്മ നിയുക്തയാകുന്നത്.മറ്റു ചിലപ്പോൾ ഭർത്തൃഹിതമനുസരിച്ച് യാന്ത്രികനിഷ്ഠയോടുകൂടി വിപുലമായ ഒരു കുടുംബത്തിന്റെ ഭാരമേറിയ ചക്രങ്ങൾ തിരിക്കുകയായിരിക്കും അവർ ചെയ്യുന്നത്.മറ്റവസരങ്ങളിൽ ശിശുക്കളുടെ രോഗവും,രോദനവും മറ്റു കുഴപ്പങ്ങളും ആ ഗൃഹനായികയെ അലട്ടുന്നുണ്ടാവാം.പക്ഷേ ഇവയൊന്നും തന്നെ ചങ്ങനാശ്ശേരിയുടെ ഗൃഹത്തിന്റെ പ്രശാന്തതയെ ഭജ്ഞിക്കാറില്ല.മിസസ്സ പരമേശ്വരൻപിള്ളയുടെ സമചിത്തതയെ ഭേദിക്കുവാനും നാനാമുഖമായ ഈ കൃത്യാന്തരങ്ങൾക്കു കഴിഞ്ഞിട്ടില്ല.എത്ര ശ്രമകരങ്ങളായ കൃത്യബാഹുല്യങ്ങളേയും അഭിമുഖീകരിക്കുവാൻ വേണ്ട ആരോഗ്യവും ശരീരപുഷ്ടിയും അമ്മുക്കുട്ടിയമ്മയ്ക്കു ഭാഗ്യവശാൽ പ്രകൃതിദത്തമായിട്ടുണ്ട്. എത്ര കഠിനമായ ജോലിത്തിരക്കുകൾക്കിടയിലും അസ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/210&oldid=157456" എന്ന താളിൽനിന്ന് ശേഖരിച്ചത്