താൾ:Changanasseri 1932.pdf/208

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യുണ്ടായി; 'ഈ സ്ത്രീ ഒരു സാമ്രാജ്യാധിപന്റെ ഭാഗധേയങ്ങളെ ശിഥിലപ്പെടുത്തിയതെങ്ങിനെയെന്ന് എനിക്കറിയാം. അസ്വസ്ഥവും വിശ്രമരഹിതവുമായ ജീവിതം കൊണ്ട് അയവറ്റു മുറുകിനില്ക്കുന്ന സിരാപടലങ്ങളെ തണുപ്പിക്കുവാനും ആശ്വസിപ്പിക്കുവാനുമുള്ള അനുഗ്രഹശക്തി അവരിൽ ഞാൻ കാണുന്നു .

                                            ചങ്ങനാശ്ശേരിയുടെ  വിവാഹത്തിലും  അന്തർഭവിക്കുന്ന  അടിസ്ഥാനതത്വം  ഇതുതന്നെയാണ് . ശ്രമകരവും  ആകാം  ക്ഷാഭരിതവുമായ  പൊതുക്കായ്യജീവിതത്തിലെ  ക്ളേശകരമായ  അനുഭവങ്ങൾകൊണ്ടു  തളർന്നുവിജ്യംഭിച്ച  സിരകളെ  സാന്ത്വനപ്പെടുത്തുവാൻ  അനുഗ്രഹശക്തിയുള്ള  ഒരു  സഹകാരിണിയെയാണ്  അദ്ദേഹം  അന്വേഷിച്ചുനടന്നത്. നാഗരികജീവിതത്തിന്റെ  ക്രിത്രിമമോടികളോ , അഭ്യസ്ഥവിദ്യരായ തരുണികളുടെ  ബുദ്ധിപരമായ  സംസർഗ്ഗമോ  അദ്ദേഹമഭിലഷിച്ചില്ല . ആർഭാടരഹിതമായ  ഗ്രാമജീവിതത്തിലെ  അനാഢംബരതയുടെ  മാധുർയ്യമാണ്   അദ്ദേഹത്തെ ആകർഷച്ചത്. അതിന്റെ പ്രതിഛായയായിരിക്കണം  അമ്മുകുട്ടിയിലദ്ദേഹം  ദർശിച്ചത് . അതദ്ദേഹത്തെ  സംതൃപ്തനാക്കുകയും  ചെയ്തു . ഗൌരവചിത്തനും  കാർയ്യമാത്രപ്രസക്തനുമായ  അദ്ദേഹത്തിന്റെ  ജീവിതം  പൊതുക്കാർയ്യപ്രവർത്തന്ങളുടെ  ബാഹുല്യം കൊണ്ട്  അസ്വസ്ഥവും , ഉള്ളഴിഞ്ഞ  സ്ലേഹവും 

വാത്സല്യപൂർവമായ പരിചരണങ്ങളും,വഴിഞ്ഞൊഴുകുന്ന ആനന്തവുമാണു വിശ്രമാവസരങ്ങളിൽ അദ്ദഹം പ്രതീക്ഷിച്ചത്.അതിലേയ്ക്കൊരഭയസ്ഥാനമാണ് അദ്ദേഹം അക്ഷമയോടെ കാത്തിരുന്നത്.അതുകൊണ്ടുതന്നെയാണ് ബഹുമുഖമായ തന്റെ വിപുലപ്രവർത്തനങ്ങളെ വിമർശകദൃഷ്ടിയോടെ വീക്ഷിച്ചുപദേശിക്കുവാൻ പ്രാപ്തിയുളള വിദ്യാസമ്പന്നയായ ഒരു പ്രൗഢവനിതയുടെ സാഹചര്യം അദ്ദേഹമഭിലക്ഷിക്കാതിരുന്നത്.നിസർഗ്ഗമധുരമായ ഗാർഹസ്ത്യ ജീവിതത്തിലെ പ്രശാന്തമായ ആനന്തവും,സംതൃപ്തിയും അനല്പമായ ആന്മാർത്ഥതയോടെ നൽകുവാൻ മടിക്കാത്ത സ്നേഹരൂപിണിയായ ഒരു സ്ത്രീരത്നത്തെയാണ് അദ്ദേഹത്തിനാവശ്യമുണ്ടായിരുന്നത്.ശ്രീമതി അമമുക്കുട്ടിയമ്മ ചങ്ങനാശേരിയുടെ

പ്രതീ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/208&oldid=157454" എന്ന താളിൽനിന്ന് ശേഖരിച്ചത്