താൾ:Changanasseri 1932.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വരെ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല.ഉജ്ജ്വലമായ വ്യക്തിപ്രഭാവവും,ഉദ്ധതമായ ആത്മവിശ്വാസവുംഅതിരറ്റസ്വാശ്രയശീലവുംകൊണ്ടു മാത്രമാണു ചങ്ങനാശ്ശേരി സമുദായത്തിൻറെ ആഴമേറിയ അടിത്തട്ടിൽനിന്ന് അതിൻറെ ഉപരിതലത്തിലേയ്ക്കയർന്നത്.മറ്റാരുടെ സ്വാധീനശക്തിക്കും,പരാജയപൂർണ്ണവും,നിരാശാപരവും ആയ ശോകചിത്രങ്ങൾകൊണ്ടു നിറഞ്ഞ ജീവിതമത്സരത്തിലെ അത്ഭുതകരമായ വിജയം ഒരു പക്ഷേ അദ്ദേഹത്തിൻറെ ഉദ്ധതനും,അഹംബുദ്ധിയുമാക്കിത്തീർത്തിരിയ്ക്കാംഅങ്ങിനെ ഉള്ളവർ,അടുത്തു ദീർഘകാലം മറ്റുള്ളവർക്കു കൂടിക്കഴിയുവാൻ പറ്റിയ മൃദുലബുദ്ദികളായിരിക്കയില്ലെന്നു മനഃശാസ്ത്രകാരന്മാർ അഭിപ്രായപ്പെടുന്നു.

                       മദ്ധ്യപ്രായം തരണംചെയ്തുകൊണ്ടിരുന്ന ചങ്ങനാശ്ശേരി,ഈ ഘട്ടത്തിൽ ഒരു ഗ്രാമീണബാലികയെ കണ്ടെത്തി.യുവത്വത്തിൻറെ ക്ഷണികവും സാഹസികവുമായ ചാപല്യങ്ങൾക്കിന്നദ്ദേഹം വശംവദനല്ല.ക്രമഹരിതവുംഅനിശ്ചിതവുമായ ബന്ധങ്ങൾകൊണ്ടിന്നദ്ദേഹം സംതൃപ്തനുമല്ല.സുന്ദരവും പ്രശാന്തവുമായകുടുംബജീവിതത്തിനു വേണ്ടി പക്വവും,സ്നേഹപൂർണ്ണവുമായ അദ്ദേഹത്തിൻറെ ഹൃദയം വ്യാകുലപ്പെട്ടുകൊണ്ടിരിക്കയായിരുന്നു.ഈ ബാലികയുടെ അകൃത്രിമരുപലാവണ്യംഅദ്ദേഹത്തിൽ അനല്പമായ കൗതുകം വളർത്തി.ബാല്യപ്രായം കടന്നു യൗവ്വനത്തിലേയ്ക്കു കാലൂന്നികഴിഞ്ഞിരുന്ന ആ കന്യകയുടെ നിർദ്ദോഷകരമായ പെരുമാറ്റങ്ങൾ അദ്ദേഹത്തിൻറെ ജിജ്ഞാസയെ ഉണർത്തിവിട്ടു.അദ്ദേഹത്തിൻറെ ഹൃദയത്തിൽ തണുത്തുറഞ്ഞുതുടങ്ങിയിരുന്ന നിർമ്മലമായ സ്നേഹസരിത്തുദ്രവപ്പെട്ടു പ്രവഹിക്കുവാൻ തുടങ്ങി.

ശ്രീമതി അമ്മുക്കുട്ടിയമ്മ അന്നു കേവലം പതിനഞ്ചു വയസ്സു മാത്രം പ്രായമുള്ള ഒരു ബാലികയായിരുന്നു.പുഴവാതിൽ എന്ന സ്ഥലത്തു പരമേശ്വരൻപിള്ളയുടെ മൂലകുടുംബമായ മണക്കാട്ടുവീട്ടിനുതൊട്ടടുത്തുതന്നെയാണ് അമ്മുക്കുട്ടിയമ്മയുടെ ഗൃഹമായ തയ്പറബ്ബിൽവീടും സ്ഥിതിചെയ്തിരുന്നത്.ഈ രണ്ടു കുടുംബങ്ങളും പൂർവകാലംമുതല്ക്കുതന്നെ പരസ്പരബന്ധത്തിലും,വേഴ്ചയിലും കഴിഞ്ഞുകൂടിയിരുന്നു.രണ്ടു കുടുംബ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/206&oldid=157452" എന്ന താളിൽനിന്ന് ശേഖരിച്ചത്