താൾ:Changanasseri 1932.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വശ്യം മാത്രമാണു്. ചങ്ങനാശേരി ഇവയിൽ രണ്ടാമത്തെ വിഭാഗത്തിൽപ്പെടുമെന്നു തോന്നുന്നു. പ്രേമജീവിതത്തിലദ്ദേഹം ഒരു വിരക്തനോ, വൈരാഗിയോ ആയിരുന്നില്ല. ശാരീരികമായ പ്രലോഭനങ്ങൾക്കദ്ദേഹം കീഴടങ്ങിയിട്ടുണ്ടു്. സാമുദായികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങളുടെ നേതൃത്വമേറെറടുത്തു, പേരും പെരുമയും ആർജ്ജിക്കുവാൻവേണ്ടി അഹോരാത്രം ക്ലേശിക്കയും, പ്രയത്നിക്കയും ചെയ്തിരുന്ന ചങ്ങനാശേരിയെപ്പോലുള്ള ഒരാൾക്കു കൃത്യബഹുലമായ ജീവിതത്തിലെ നിരന്തര മായ വിക്ഷോഭണങ്ങളിൽനിന്നു് ഒരു വിമോചനം ജീവസന്ധാരണത്തിനുതന്നേയും ആവശ്യമായിത്തീരാറുണ്ടു്. അങ്ങനെ യൊരയവു ലഭിച്ചില്ലങ്കിൽ ജീവിതംതന്നെ അവർക്കു ശിഥിലപ്പെട്ടുപോയേക്കും. "വില മതിക്കത്തക്ക യാതൊരു പ്രവർത്തന ങ്ങൾക്കും സഹജമായ ഐകരൂപ്യത്തെക്കാൾ വലിയ ശത്രുവില്ല. ദുഷ്കൃത്യങ്ങൾപോലും അങ്ങനെയുള്ള ഘട്ടങ്ങളിൽ അമൂല്യങ്ങളാണു്. ആത്മാവിന്റെ മാരകശത്രു പഴക്കവും തേമാനവുമാണു്." എന്നു റൊമയിൻറോളൻഡ് പ്രസ്താവിച്ചിട്ടുണ്ടു്. വികാരപരമായ പ്രണയതീക്ഷ്ണതയല്ല ദൈനംദിന ജീവിതത്തിലെ സംതൃപ്തിണു് അദ്ദേഹത്തിന്റെ ജീവിതത്തെ നിയന്ത്രിച്ചി രുന്നതു്. "പ്രേമം ശാശ്വതമായ ഒരു വിശ്വാസപ്രമാണമാണു്. ഈശ്വരൻ ഉണ്ടോ ഇല്ലയോ എന്നുള്ളതു നിസ്സാരമായ ഒരു പ്രശ്നമാണു്. നാം വിശ്വസിക്കുന്നതുകൊണ്ടു വിശ്വസിക്കുന്നു. സ്നേഹിക്കുന്നതുകൊണ്ടു സ്നേഹിക്കുന്നു. ഇതിലേയ്ക്കു കാരണങ്ങ ളന്വേഷിക്കേണ്ടതില്ല"എന്നു റൊമയിൻറോളൻഡ് അദ്ദേഹത്തിന്റെ സുപ്രസിദ്ധമായ "ജീൻ ക്രിസ്റ്റോഫർ" എന്ന ഗ്രന്ഥത്തിൽ പറയുന്നു. വികാരരഹിതമായ ഒരു ജീവിതത്തിന്റെ ഉടമസ്ഥനായിരുന്ന ചങ്ങനാശേരി റൊമയിൻറോളൻഡ് പ്രതിപാടിച്ചിട്ടുള്ള രീതിയിൽ ഈശ്വരനിൽ വിശ്വസിക്കുകയോ, സ്ത്രീകളെ സ്നേഹിക്കുകയോ ചെയ്തിരുന്നു എന്നു പറയുവാൻ വിഷമമാണു്. വികാരപരമായ ചാപല്യങ്ങളെക്കാൾ ബുദ്ധിപ്രധാനമായ ആലോചനാശീലവും പ്രായോഗികചിന്തയുമാണു് അദ്ദേഹത്തിന്റെ ദാമ്പത്ത്യജീവിതത്തെ നിയന്ത്രിച്ചിരുന്നതു്. അതുകൊണ്ടുതന്നെ കളത്രഭാവേന സ്നേഹിക്കുവാനും, ആദരിക്കു

വാനും, ആജീവനാന്തംകൂടിക്കഴിയുവാനും പററിയ സഹധർമ്മചാരിണിയെ കണ്ടെത്തുവാനന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/205&oldid=157451" എന്ന താളിൽനിന്ന് ശേഖരിച്ചത്