താൾ:Changanasseri 1932.pdf/204

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുഴുവൻ കാൽനടയായി സഞ്ചരിച്ചിട്ടുള്ള പരമേശ്വരൻപിള്ള അനന്തരകാലങ്ങളിൽ സർവവിധമായ സുഖസൗകർയ്യങ്ങളോടുംകൂടി ഭാരതമൊട്ടുക്കു മാത്രമല്ല, പാശ്ചാത്യരാജ്യങ്ങളിൽപ്പോലും പർയ്യടനം ചെയ്തു. തിരുവിതാംകൂറിലെ പൊതുക്കാർയ്യജീവിതത്തിന്റെ സർവതോമുഖമായ നേതൃത്വം അദ്ദേഹത്തിൽ സ്വയം വന്നു ലയിച്ചു. സാമുദായികവും രാഷ്ട്രീയവുമായ ഏതൊരു സംരംഭങ്ങളുടെയും നിയന്ത്രണവിഷയത്തിൽ അവസാനവാക്കു പറയുവാനുള്ള സ്വാധീനശക്തിയും ജനസമ്മിതിയും ഇന്ന് അദ്ദേഹത്തിനുതന്നെയായിരുന്നു. പൊതുജനങ്ങൾ അദ്ദേഹത്തെ ബഹുമാനിച്ചു. ഗവർമ്മെന്റ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ ആദരിച്ചു. ഒരുപക്ഷേ അത്യുന്നതമായ സർക്കാർജീവനമല്ലാതെ മറ്റൊന്നുംതന്നെ അദ്ദേഹത്തിന് അന്നു തന്റെ ജീവിതത്തിൽ വ്യക്തിപരമായ ഉൽക്കർഷത്തെ സംബന്ധിടത്തോളം അഭികാമ്യമായുണ്ടായിരുന്നില്ല. എങ്കിലും,ചങനാശേരിയുടെ ജീവിതസുഖം തികച്ചും അപൂർണ്ണ​മായിരുന്നു. അനുഭവയോഗ്യമായ മിക്ക സുഖസൗഖർയ്യങ്ങളും അനുഗ്രഹിക്കാതെതന്നെ അദ്ദേഹത്തിന് ലഭിച്ചിരുന്നു. എങ്കിലും ഒഴിച്ചുകൂടാത്ത ആവശ്യങ്ങൾ ആയാസപ്പെട്ടു തേടിപ്പിക്കുന്ന സുഖം, താനേ വന്നുചേർന്ന വിഭവങ്ങൾക്കു നൽകുവാൻ കഴിഞ്ഞില്ല. ഈ വിഭവസമൃദ്ധിയിൽ തുല്യാവകാശത്തോടെ പങ്കുകൊള്ളുവാൻ സ്നേഹഭാജനമായ ഒരു കുടുംബമുണ്ടായിരുന്നില്ലെന്നുള്ളതാണ് അദ്ദേഹത്തിന്റെ ഹൃദയവ്യഥയ്ക്കു മുഖ്യനിദാനമായിരുന്നത്. രണ്ടു ദാമ്പത്യബന്ദങ്ങൾക്കുശേഷം അന്നദ്ദേഹം ഒരവിവാഹിതനെപ്പോലെ കഴിഞ്ഞുകൂടുകയായിരുന്നു. സംഭവബഹുലമായിരുന്ന പൊതുക്കാർയ്യജീവിതം ഏകാന്തമായിരുന്ന കുുടുംബജീവിതത്തിന്റെ വിജനതയെ കൂടുതൽ അസഹനീയമാക്കിത്തീർത്തു.

സ്ത്രീകളോടുള്ള ചങ്ങനാശേരിയുടെ ബന്ധം ആദർശപരമായ മാനദണ്ഡങ്ങൾ വച്ചളക്കുവാൻ പറ്റിയ ഒന്നായിരുന്നില്ല. പ്രണയജീവിതത്തെ അടിസ്ഥാനമാക്കി മനുഷ്യസമുദായത്തെ രണ്ടായി വിഭജിക്കാം.ഒരു കൂട്ടർ പ്രേമചേഷ്ടകളിലേർപ്പെട്ടിരിക്കുമ്പോൾ അവരുടെ ശാരീരികവും വികാരപരവുമായ ജീവിതം മുഴുവൻതന്നെ അതിൽ ലയിപ്പിച്ചു സംതൃപ്തിയടയുന്നു. മറ്റൊരു കൂട്ടർക്ക് ഇതു കേവലം ശാരീരികമായ ഒരാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/204&oldid=157450" എന്ന താളിൽനിന്ന് ശേഖരിച്ചത്