താൾ:Changanasseri 1932.pdf/203

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വേണ്ടി ഏർപ്പെടുന്ന പ്രവർത്തനരംഗമേതായിരുമ്മാലും അതിൽ അദ്വിതീയമായ വിജയം കരസ്തമാക്കണമെന്നും , പ്രശസ്തിയും ജനസമ്മിതിയുമാർജിക്കണമെന്നും , ജീവിതാവശ്യങ്ങൾ സുലഭമായി മി നിർവഹിക്കുവാൻ വേണ്ട ധനം സമ്പാദിക്കണമെന്നും , അദ്ദേഹം അന്നു തന്നെനിശ്ചയിച്ചുറപ്പിച്ചിരുന്നു . ൩൦ വർഷത്തെഅക്ഷീണമായ പരിശ്രമത്തിന്റെയും , അചഞ്ചലമായ സ്ഥിരോത്സാഹത്തിന്റെയും ഫലമായി ഇവയിലോരോ സുഖസ്വപ്നങ്ങളും അദ്ദേഹം യാധാത്യങ്ങളായി ത്രപാന്തരപ്പെടുത്തി .ഭക്ഷണത്തിനും , വിശ്രമസൗകർയ്യങ്ങൾക്കും വേണ്ടി ഉദാരന്മാരായ ധനാഢ്യന്മാരുടെ സന്മനോഭാവത്തേ അദ്ദേഹത്തിനാശ്രയിക്കേണ്ടിവന്നിട്ടുണ്ട്. വിദ്യാഭ്യാസത്തിനായി പണമുണ്ടാക്കുവാൻ തിരുവിതാംകുറിന്റെ ഒരറ്റംമുതൽ മറ്റേഅറ്റംവരെ ഒരു യാചകനെപ്പോലെ അദ്ദേഹം അലഞ്ഞുതിരിഞ്ഞിട്ടുണ്ട്. മാന്യമായും, വെടിപ്പായും , വസ്തുധാരണം ചെയ്യുവാൻപോല്ം നിവൃത്തിയില്ലാതിരുന്നതുകൊണ്ട് അദ്ധ്യാപകന്മാരുടെയും , സഹപാഠികളടേയും അവജ്ഞയ്ക്കുദ്ദേഹം പാത്രമാകേണ്ടിവന്നിട്ടുണ്ട് . വിദ്യാർത്ഥികളെഅവരുടെ വീടുകളിൽ ചെന്നു പഠിപ്പിച്ച് ഉപജീവനമാർഗ്ഗമുണ്ടാക്കുവാൻ വേണ്ടിതിരുവനന്തപുരത്തദ്ദോഹം ഓരോ വീടുകൾതോറും കയറി ഇറങ്ങിട്ടുണ്ട് . മാതാപിതാക്കൻമാരുടേ അകാലനിയ്യാണത്തിനുശേഷം നിരാഥാരനായി നിസ്സഹായനായി ലോകത്തിൽ പരിത്യജിക്കപ്പെട്ട ഈ ബാലൻ , ബുദ്ധിസാമത്ഥ്യം കൊണ്ടും , സ്ഥിരപരിശ്രമംകോണ്ടും ക്രമേണ ഉയർന്നു് ഈഘട്ടത്തിൽ തിരുവിതാംകുറിലെ അത്യുന്നതനായ ഒരു ജനകീയനേതാവായിത്തീർന്നിരുന്നു . വിദ്യാഭ്യാസം പൂർത്തിയാകുന്നതിനു മുൻപുതന്നെ അഭ്യുദയകാംക്ഷികളുടെ കാരുണ്യംകേണ്ടു തുഛമായ പതിനഞ്ചുരൂപാ ശബളത്തിൽ അദ്ധ്യാപകവൃത്തിയിലേർപ്പട്ട പരമേശ്വരൻപിള്ളയുടെ വക്കീലെന്ന നിലയിലുള്ള ആദ്യമാസങ്ങളിലെ വരുമാനം


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/203&oldid=157449" എന്ന താളിൽനിന്ന് ശേഖരിച്ചത്