Jump to content

താൾ:Changanasseri 1932.pdf/200

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

187

പമായിരിക്കും. താൻ ഏർപ്പെടുവാൻ പോകുന്ന തിരഞ്ഞെടുപ്പുമത്സരം ഒരുതികഞ്ഞ വർഗ്ഗീയകലഹമായിട്ടേ പര്യവസാനിക്കുകയുള്ളു എന്ന് ചങ്ങനാശ്ശേരിയ്ക്കു മുൻകൂട്ടി അറിയാമായിരുന്നു എന്നുള്ളതിനു സംശയമില്ല.രാഷ്ട്രീയമായ യാതൊരു തത്വത്തേയും അടിസ്ഥാനമാക്കി ആ മത്സരം നടത്തുവാൻ സാധ്യമല്ലെന്നും അദ്ദേഹത്തിനറിയാമായിരുന്നിരിക്കണം.ഇങ്ങനെ നഗ്നവും കലർപ്പില്ലാത്തതുമായ ഒരു വർഗ്ഗീയമത്സരത്തിലേർപ്പെടുന്നതുകൊണ്ട് രാജ്യക്ഷേമത്തേയോ,സമുദായതാല്പര്യങ്ങളേയോ താൻ പുരോഗമിപ്പിക്കുനില്ലെന്നും,നേരേമറിച്ചു തിരുവിതാംകൂറിലെ രണ്ടു പ്രബലസമുദായങ്ങളെ എന്നേയ്ക്കുമായി ഭിന്നിപ്പിക്കുവാനേ പ്രസ്തുത സംഭവം പര്യാപ്തമാകുകയുള്ളു എന്നും മനസ്സിലാക്കുവാനുള്ള വിശാലവീക്ഷണവും രാഷ്ട്രീയപ്രബുദ്ധതയുമുള്ള ഒരു പൊതുകാര്യപ്രസക്തനായിരുന്നു അദ്ദേഹം.ചങ്ങനാശ്ശേരിയേപ്പോലെ വിശദമായരചിന്തിക്കുവാനും,തന്റെ പ്രവർത്തികളുടെ ദൂരവ്യാപകങ്ങളായഫലങ്ങളെ മുൻകൂട്ടിക്കാണുവാനും കഴിവുള്ള ഒരാൾ അത്രതന്നെ ലോകപരിജ്ഞാനമോ ദീർഘവീക്ഷണമോ ഇല്ലാത്ത സഹപ്രവർത്തകന്മാരുടെ പ്രേരണയ്ക്കു വശംവദനായി ,ഇങ്ങനെ ഒരു മഹാസാഹസത്തിനൊരുമ്പെട്ടതായി വിചാരിക്കുവാനും വിഷമമായിരുന്നു.ഏതായാലും തിരുവല്ലായിലെ ഹൈന്ദവപതാക വീണ്ടും പുറത്തുവരാനുള്ള ജോലി അതിനുപറ്റിയ മറ്റാരെയെങ്കിലും ഏൽപ്പിച്ചിട്ടു തിരഞ്ഞെടുപ്പു മത്സരത്തിനു മറ്റേതെങ്കിലും ഒരു നിയോജകമണ്ഡലം അദ്ദേഹം കണ്ടു പിടിച്ചിരുന്നു എങ്കിൽ അതു കൂടുതൽ അഭിനന്ദനീയമായിരുന്നേനെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/200&oldid=157446" എന്ന താളിൽനിന്ന് ശേഖരിച്ചത്