താൾ:Changanasseri 1932.pdf/198

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

185 മായ ഉൽക്കർഷത്തെ ലാക്കാക്കിയുള്ള സേവാവൃത്തികളിലോ, മത്സരം നിറഞ്ഞകക്ഷിവഴക്കുകളിലോ അദ്ദേഹം അന്നുവരെ ഉൾപ്പെട്ടിരുന്നില്ല. അഗാധമായ നിയമപാണ്ഡിത്യവും, ജനസ മ്മിതിയും, സമുദായത്തിലുണ്ടയിരുന്ന ഔന്നത്യവും, നിയമ സഭാസാമാജികത്വത്തിനദ്ദേഹത്തിനുണ്ടയിരുന്ന വിശേഷ യോഗ്യതകളായിരുന്നു. തിരുവിതാംകൂറിലെ നായർ സമുദായത്തിനു യാതൊരു കോട്ടവും സംഭവിക്കുന്നതുമല്ലായി രുന്നു.

      ഇരുകക്ഷികളും അത്യുഗ്രമായ മത്സരബുദ്ധിയോടെ തിര

ഞ്ഞെടുപ്പുപ്രചരണജോലികളാരംഭിച്ചു. നായരും കൃസ്ത്യ നിയും തമ്മിൽ, അതിനുമുൻപൊരിക്കലുമുണ്ടായിട്ടില്ലാത്ത രീതിയിലുള്ള വർഗ്ഗീയവൈരാഗ്യം വളർത്തിക്കൊണ്ടാണ്,ഇരുക ക്ഷികളും തങ്ങളുടെ പ്രചരണങ്ങൾ തുടർന്നുകൊണ്ടുപോയതു്. മി. മന്ദം,എം. എൻ. നായർ, മുരണിയിൽ ഗോവിന്ദപ്പിള്ള മുതലായ ചങ്ങനാശേരിയുടെ സഹപ്രവർത്തകന്മാർ തിരുവല്ലാ നിയോജകമണ്ഡലം മുഴുവൻ സഞ്ചരിച്ചു തിരഞ്ഞെടുപ്പുപ്രച രണങ്ങളാരംഭിച്ചു. എതിരാളികളും,തുല്യശക്തിയോടും സഹ കരണത്തോടുംകൂടി മത്സരത്തിനിറങ്ങി. തിരഞ്ഞെടുപ്പുബഹളം കൊണ്ടു തിരുവല്ലാത്താലൂക്ക് ഇളക്കിമറിഞ്ഞു. തിരുവിതാം കൂറിന്റെസർവശ്രദ്ധയും ആ നിയോജകമണ്ഡലത്തിൽ കേന്ദ്രീകൃതമായി. വ്യക്തിവിദ്വേഷപരങ്ങളും, വർഗ്ഗീവൈ രാഗ്യം വമിക്കുന്നതുമായ പ്രസേതാവനകളും, പ്രസിദ്ധീകരണ ങ്ങളുംകൊണ്ടു സനുഹായാന്തരീക്ഷം മലിനപ്പെട്ടു. ഈ ഘട്ട ത്തിൽ മെ.വി.എസ്.സുബ്രഹ്മണ്യയ്യർ, സി.ശങ്കരമേനവൻ, യു.പത്മനാഭകുക്കിലിയാ,മള്ളൂർ ഗോവിന്ദപ്പിള്ള,സി.രാമൻ തമ്പി എന്നിവർ ചേർന്നു മി.ജാണിനെതിരുപല്ലായിൽനിന്നു തിരഞ്ഞെടുക്കണമെന്നു കാണിച്ചു് ഒരുവിജ്ഞാപനം പ്രസിദ്ധ പ്പെടുത്തി. പക്ഷേ അതുകൊണ്ടുഫലമൊന്നുമുണ്ടായില്ല. തിര ഞ്ഞെടുപ്പുദിനം സമാഗതമായി. വാശിയും മത്സരവും വർഗ്ഗീയ

വിദ്വേഷവും പൂർവാധികം വർദ്ധിച്ചു . സമാധാനലംഘനമുണ്ടാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/198&oldid=157444" എന്ന താളിൽനിന്ന് ശേഖരിച്ചത്