താൾ:Changanasseri 1932.pdf/197

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

184 അതിൻ പ്രകാരം നാൺകൃസ്ത്യൻവോട്ടറൻന്മാർക്കൂടുതലായിക്കാണുന്നതുകൊണ്ട് നമുക്കിവിടെനിന്നും ശ്രമിച്ചാൽ ജയിക്കാൻ മാർഗ്ഗമുണ്ട്.ഞാൻ ആവശ്യപ്പെട്ടിരുന്നതുപോലെ അറയ്ക്കൽ പരമേശ്വരൻപിള്ള അവർകൾ മുതൽപേർക്ക് എഴുതിയോ എന്നും അറിഞ്ഞില്ല.അങ്ങോട്ട് എഴുതിയിട്ടുവേണം എനിക്കു മാന്നാനത്തിനുപോകാൻ. അതുകൊണ്ട് വിവരത്തിനം എഴുത്തു കിട്ടുന്നഎന്നുതന്നെ എനിക്കുമറുപടി അയച്ചുതരണമെന്നപേക്ഷിക്കുന്നു.അവർക്കും എഴുതിയിട്ടില്ലെങ്കിൽ ഉടനേ എഴുതണം.നിൽക്കണമെന്നുതന്നെയാണ് എന്റെ അഭിപ്രായം.നമ്മുടെ ആളുകളുടെ എണ്ണം വളരെ വിട്ടിട്ടുണ്ടെന്നറിയുകയാൽ അവരെക്കൊണ്ടെല്ലാം അപേക്ഷ കൊടുപ്പിക്കാൻ ഏർപ്പാടുചെയ്തു.എല്ലാ പകുതികളിലും ചില പ്രമാണികൾക്കെല്ലാം അവിടുന്ന് എഴുതണം.ഞാനും എഴുതാം.കോടതിഅടയ്ക്കുമ്പോൾ ഒരു മാസം ഇവിടെ വന്നു താമസിച്ചാൽ നമുക്കൊന്നിച്ച് എല്ലാ പ്രദേശങ്ങളിലും ചുറ്റി സഞ്ചരിക്കാം.അതിനോടുകൂടി എല്ലാം ശരിയാക്കാം.താരുവല്ലായിലെ മാമൻകൂട്ടർ രണ്ടു ദിവസങ്ങൾക്കുമുമ്പ് ഒരു മീറ്റിംഗ് കൂടിയെന്നും,ജി.ജാണിനു വോട്ടുപിടിക്കാനായി ഉടെ മുന്നൂറ് രൂപാ പിരിച്ചെടുത്തെന്നുംകേട്ടു.നമുക്കും അവിടെതന്നെ യാണു ശ്രമിക്കേണ്ടതു്.മി.ജാൺ ആണല്ലോ എതിരാളി.വിശേഷിച്ചും,തിരുവല്ലായുമാണെല്ലോ.മത്സരത്തിനു രസമുണ്ട്.നിൽക്കാൻ നിശ്ചയിച്ചെങ്കിൽ ചില പ്രമാണികളുടേയുംകൂടി മറുപടി വരുത്തിക്കൊണ്ടു അങ്ങു് നിൽക്കുന്നു എന്നു പരസ്യം ചെയ്യണം.ഇനി താമസിച്ചുകൂടാ

                                 ചങ്ങാനാശ്ശേരി തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപനം ചെയ്തു.തിരുവല്ലാനിയോജകമണ്ഡലത്തിൽ ചങ്ങനാശ്ശേരിയെ എതൃത്തതു തിരുവനന്തപുരംബാറിലെ അലിഷേധ്യനേതാവായിരുന്ന മി. ഈ .ജെ.ജാൺആയിരുന്നു.തൊഴിൽപരമായജീവിതത്തി

ൽ തന്റെ സർവശ്രദ്ധയും കേന്ദ്രീകരിച്ചിരുന്ന സുപ്രസിദ്ധിനായ ഒരഭിഭാഷകനായിരുന്നു അദ്ധേഹം .മി.ജാൺ പ്രകൃത്യാ ഒരു പ്രക്ഷോഭകാരിയല്ല.അദ്ദേഹത്തിന്റെ രാഷ്ട്രീയമായ പ്രവർത്തനങ്ങൾ തുലോം പരിമിതമാണ്. വ്യക്തിപര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/197&oldid=157443" എന്ന താളിൽനിന്ന് ശേഖരിച്ചത്