താൾ:Changanasseri 1932.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

183 തട്ടിയുണർത്തി. ഇക്കാലത്തു തിരുവല്ലായിൽ ഹിന്ദുക്കളുടെ വകയായി ഒരൊ വിദ്യാലയം സ്ഥാപിക്കുവാനുള്ള ചില ശ്രമങ്ങൾ നടന്നു. എന്നാൽ കൃസ്ത്യാനികളുടെ എതിർപ്പുമൂലം പ്രസ്തുത ശ്രമങ്ങൾ നിഷ്ഫലങ്ങളായി.൯൭-ലെ തിരഞ്ഞെടുപ്പിനു മുൻപു സമ്മേളിച്ച പ്രജാസഭായോ ഗത്തിൽവച്ചു മി.കെ.സി.ഗവർമ്മെന്റനുമതിയോടുകൂടി നടത്തപ്പെടുന്ന വിദ്യാലയങ്ങൾക്കുസമീപം മറ്റൊരുസ്ക്കൂൾ ആരംഭിക്കുവാൻ അനുവാദം നൽകുന്നതനാശാസ്യമാണെന്ന് അദ്ധേഹത്തിന്റെ നിവേദനമദ്ധ്യേ പ്രസ്താവിക്കുകയുണ്ടായി. തിരുവല്ലായിൽ സ്ക്കുൾആരംഭിക്കുവാൻ ഹിന്ദുക്കൾ ചെയ്ത ശ്രമത്തെപ്പറ്റിയാണു മി.മാമൻമാപ്പിള സുചിപ്പിച്ചതെന്നു പ്രജാസഭയിലെ നായർസാജികന്മാർ ധരിച്ചു.അന്ന് ആ സഭയിൽതന്നെ ഒരംഗമായിരുന്ന മി.മന്ദത്തു പത്മനാഭൻപിള്ള ഈ പ്രസ്താവനയെ പരാമർശിച്ചുകൊണ്ടു,തിരുവല്ലാത്താലൂക്ക് ഒരു ക്രിസ്കീയ കേന്ദ്രമാണെന്നുള്ള തെറ്റായ ധാരണയിന്മേൽ ഗവർമ്മെന്റു പ്രസ്തുത താലൂക്കിനെ സംബന്ധിക്കുന്ന കാര്യങ്ങളിൽ ക്രസ്തീയപക്ഷഭേദം പ്രദർശിപ്പിക്കുന്നുണ്ടെന്നു പ്രസ്താവിക്കുകയും,ആ നയത്തെ പ്രതിഷേധിക്കുകയും ചെയ്തു.ഈ പ്രതിഷേധം കൊണ്ട് തൃപ്തിപ്പെടാതെ മി.മന്ദം ഒ- രടികൂടി മുന്നോട്ട് കടന്ന് അടുത്തനിയഭസഭാതിരഞ്ഞെടുപ്പിൽ തിരുവല്ലാത്താലൂക്ക് ഹൈന്ദവകേന്ദ്രമാണെന്ന് താൻ തെളിയിച്ചുകൊള്ളാമെന്ന് വൻപു പറഞ്ഞു.

                                                 തിരഞ്ഞെടുപ്പിനുള്ള സമയം സമാഗതമായപ്പോൾ മി.മന്ദത്തിന്റെ വീരവാദം പരിപാലിക്കുവാൻ തിരുവല്ലയിലെ ഹൈന്ദവപ്രമാണികൾ സുസമ്മതനായ ഒരു സ്ഥാനാർത്ഥിയെ ആരാഞ്ഞുതുടങ്ങി.അവർ ചങ്ങനാശ്ശേരി പരമേശ്വരൻ

പിള്ളയെയാണ് ഐകകണ്ഠ്യേന തിരഞ്ഞെടുത്തത്.അവരുടെവരണമാല്യം ചങ്ങനാശ്ശേരി സ്വീകരിക്കുകയും ചെയ്തു.അക്കാലത്തു മി. മന്ദത്തു പത്മനാഭപിള്ളചങ്ങനാശ്ശേരിക്കയച്ച ഒരു കത്തിൽ ഇങ്ങനെ പ്രസ്താവിച്ചിരുന്നു.

"എന്റെ രണ്ടഴുത്തുകളും കിട്ടിയിരിക്കുമെന്നു വിശ്വസിക്കുന്നു. മറുപടി അയക്കാതിരുന്നത് എന്തുകൊണ്ടോ? തിരുവല്ലായിലെ വോട്ടേർസ് ലിസ്റ്റ് ഇതുസഹിതം അയയ്ക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/196&oldid=157442" എന്ന താളിൽനിന്ന് ശേഖരിച്ചത്