താൾ:Changanasseri 1932.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

179

ആചരിച്ചുപോകുന്നു. കറുത്ത കൊടികളോടുകൂടിയ നിശ്ശബ്ദ ഘോഷയാത്രയും,സമുദ്രസ്നാനവും,ചിലപ്പോൾ ഹർത്താലും ഈ ദുഃഖാചരണത്തിന്റെ പ്രത്യേകചടങ്ങുകളായിത്തീർന്നു.എന്നാൽ ഏതൊരു മഹാദുഃഖത്തിന്റേയും അതിരറ്റ ശക്തി കുറയ്ക്കുന്നതിനും ഇല്ലാതാക്കുന്നതിന്നും കാലഗതിക്കുള്ള മാന്ത്രികശക്തി അത്ഭുതകരമാണല്ലോ.അതുകൊണ്ടു കന്നി ൫-ാം തീയതിയിലെ പ്രകടനങ്ങളും, ആചരണച്ചടങ്ങുകളും ക്രമേണ കുറഞ്ഞ് കുറഞ്ഞ് ഇന്നവ കേവലം ശോകകരമായ സ്മരണകൾ മാത്രമായിത്തീർന്നിട്ടുണ്ട്. കന്നി ൫-ാം തീയതിയെ പിന്നിലാക്കുന്ന അനവധി സംഭവങ്ങൾ ഭാരതഭൂമിയിലുണ്ടായിട്ടുണ്ടെങ്കിലും, ഇന്നും ആ വിദ്യാർദ്ധിമർദ്ധനത്തെപറ്റി ചിന്തിക്കുമ്പോൾ തിരുവിതാംകൂറിലെ ജനങ്ങൾ നടുങ്ങിപ്പോകാറുണ്ട്.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/192&oldid=157438" എന്ന താളിൽനിന്ന് ശേഖരിച്ചത്