താൾ:Changanasseri 1932.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരു പ്രശാന്തത വ്യാപിച്ചു. എന്നാൽ ഈ നിശ്ചലതയിൽ നിന്നു പൊതുജനങ്ങൾ പെട്ടെന്നുണർന്നു.പ്രതിഷേധപ്രകടനങ്ങൽ രാജ്യത്തിന്റെ നാനാഭാഗങ്ങൾനിന്നും കേട്ടുതുടങ്ങി.പത്രങ്ങൾ ഈ വിദ്യാർ ഥിവേട്ടയെപ്പറ്റി നിശിതമായ വിമർശനങ്ങൾ പ്രസിദ്ധം ചെയ്തു.ആവേശജനങ്ങള്ളായ പ്രസംഗങ്ങളും,ആഷേപകോലാഹലങ്ങളും,പ്രസംഗപീഠങ്ങളിൽ നിന്നും നിഷ്പക്ഷമായികൊങ്ങി.കന്നി തീയ്യതിയിലെ സംഭവങ്ങെക്കുറിച്ചു ക്കൊണ്ടു തിരുവിതാംക്കുറിലെ രാഷ്ടീയാന്തരിഷം മുഖരിതമായി. എന്നാൽ ഇതുക്കൊണ്ടൊന്നും യാതൊരു പ്രയോജനവുമുണ്ടായില്ല. കന്നി തീയ്യതിയിലെ അക്രമങ്ങളെക്കുറിച്ച് ഇന്നുവരെ നിഷ്പപക്ഷമായ ഒരു അന്വേഷണം നടത്തുകയോ ആക്രമർത്താകളെ കണ്ടുപിടിച്ചു ശിക്ഷിക്കയോ ചെയ്തിട്ടില്ല.നിർദ്ദോഷികളും,നിരായുധരും,നിസ്സഹായരുമായിരുന്ന വിദ്യാർത്ഥികളുടെ നേരേ പ്രയോഗിച്ച ദണ്ഡനശിക്ഷകളെപ്പറ്റിയുളള സങ്കടങ്ങൾ ഇന്നും പരിഹരിക്കപെടാതെതന്നെ നിലകൊളളിന്നു. വിദ്യാർത്ഥികളുടെ നായകന്മാരുടെ പേരിൽ നടത്തിയിരുന്ന ശിക്ഷണനടപടികൾ പിൻവലിച്ചതുമില്ല.താൽകാലികമായി റദ്ദുചെയ്ത ഫീസു വർദ്ധിപ്പിച്ചുക്കൊണ്ടുളള ഉത്തരവ് അടുത്ത വിദ്യാലയവർഷംമുതൽ നടപ്പിൽ വരുത്തുകയും ചെയ്തു.അങ്ങനെ വിദ്യാർത്ഥിബഹളമവസാനിച്ചു.വിദ്യാർത്ഥികളുടെ സംഘടിതമായ പ്രക്ഷോഭണത്തിന്റെ നേതാവായിരുന്ന മി.സി.ക്രിഷ്ണൻനായർ മൂന്നു മാസത്തെ ജയിൽവാസമനുഭവിച്ചതിനുശേഷം തിരുവിതാംകൂർ വിട്ടുപോകുകയും,ഡൽഹിയിൽ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ ചേർന്ന് ബി.ഏ ബിരുതം സമ്പാദിച്ചതിനുശേഷം കുറച്ചുനാൾ അവിടതന്നെ ഒരദ്ധാപകനായി കഴിഞ്ഞുകൂടുകയും ചെയ്തു. ഇക്കാലത്തു മഹാത്മാഗാന്ധിയുടെ ജീവിതാദർശങ്ങളും,രാഷ്ടീയപ്രവർത്തനങ്ങളും അദ്ദേഹത്തെ ആകർഷിക്കയും, അതിന്റെ ഫലമായി അദ്ദേഹം സബർമതിയാശ്രമം

സന്ദർശിക്കയും ചെയ്തു. അസ്മാമാന്യമായ ആത്മാർത്ഥതയും,അചഞ്ചലമായ സത്യസന്ധതയും,അക്ഷീണമായ സേവനസന്നദ്ധതയും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/190&oldid=157436" എന്ന താളിൽനിന്ന് ശേഖരിച്ചത്