Jump to content

താൾ:Changanasseri 1932.pdf/186

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

173 തുറുപ്പുകാരും കാളേജുവളപ്പിൽ പ്രവേശച്ചു നിരായുധരും നിസ്സഹായരുംമായി അവിടെ കൂടിയിരുന്ന വിദ്യാർത്ഥികളുടെ നേരെ പാഞ്ഞുചെന്നു. അവർ ബാററൻ തടികളും കൈവശ മുള്ള മററായുധങ്ങളും പ്രയോഗിച്ചുവിദ്യാർത്ഥികളെ നിർദ്ദയ മായും ക്രൂരമായും പ്രഹരിക്കുവാൻ തുടങ്ങി. ആശ്ചർയ്യപരത ന്ത്രരായവിദ്യാർത്ഥികൾ ഇരുന്നിടത്തു നിന്നെഴുന്നേറ്റു ജീവര ക്ഷാർത്ഥം നാലുപാടും ഓടി. പോലീസും, പട്ടാളവും പ്രാണഭ യത്തോടെ നിരാശ്രയരായി കുതിച്ചു മണ്ടുന്ന വിദ്യാർത്ഥികളെ അനുധാവനംചെയ്തു മർദ്ദിച്ചു. അശ്വാരൂഢരായ പട്ടാളക്കർ അവരുടെ കുതിരകളെ നാലുപാടും പായിച്ചു, ഭയന്നു മണ്ടുന്ന ബാലന്മാരെ വല്ലാതെ ഭീതിപ്പെടുത്തി. മദ്ധ്യേമാർഗ്ഗം തളർന്നു വീണുപോയ വിദ്യാർത്ഥികൾക്കു ചിലപ്പോൾഭടന്മാരുടെയും കുതിരകളുടേയുംചവിട്ടേല്കേണ്ടിവന്നു. ശരീരശക്തിയുള്ളവർ മതിൽ ചാടി പുറത്തു കടന്നു പാഞ്ഞുപോയി. മറ്റു ചിലർ ആ, ശ്രമത്തിൽ പിടിവിട്ടു നിലത്തു വീണു. പോലീസും, പട്ടാ ളവും കാളേജുകെട്ടിടത്തിനകത്തു കടന്നു ചെന്നു ക്ലാസുമുറികളിലും മറ്റഭയസ്ഥാനങ്ങളിലും രക്ഷ പ്രാപിച്ചിരുന്ന സാധു ബാലന്മാരെ അടിക്കയുണ്ടായി. ഈ കുഴപ്പങ്ങൾക്കിടയിൽ ചില വിദ്യാർത്ഥികളുടെ അവയവങ്ങളൽ ക്ഷതപ്പെട്ടു. മറ്റുചിലരുടെ ശരീരങ്ങൾ മുറിഞ്ഞു. വിദ്യാർത്ഥികളിൽ ഭൂരിഭാഗവും കാളേജുവളപ്പിൽനിന്ന് ഒഴിഞ്ഞുപോയതിനുശേഷെ പോലീസു കാർ അവരുടെ ജോലി മതിയാക്കി തിരിച്ചുപോയി.

    ൧൯൭  കന്നി൯ാം  നു- യിലെ  മലയാളിയിൽ  മെ.   എം.

ആർ. മാധവവാര്യരും, ജീ. പി . നീലകണ്ഠപ്പള്ള ബി. എ. ബി എൽ-ം കൂടി വിദ്യാർത്ഥിമർദ്ദനത്തെപ്പറ്റി തിരുവനന്തപുരത്തുപോയന്വേഷിച്ചു പ്രസിദ്ധപ്പെടുത്തിയിരുന്ന റിപ്പോട്ടിൽനിന്ന്ഏതാനുംഭാഗം താഴെ ചേർക്കുന്നു............................................................"വിശ്വസ്തനായ ഒരു വിദ്യാർത്ഥി ഞങ്ങളോടു പറഞ്ഞതിങ്ങനെയാണ്.............'മി. പിറ്റും അഞ്ചുതുറുപ്പുകാ കൂടി കിഴക്കേമൈതനത്തിൻറ കിഴക്കേ അറ്റഥ്ഥുകൂ വടക്കേട്ടു കുതിരയെ നയിച്ചു. മി. പിറ്റു് കുറെ വടക്കോട്ടുപോയി പെട്ടെന്നു തിരിഞ്ഞു ഗേറ്റിൽ ചെന്നു "ചാർജ്" എന്നു

വിളിച്ചുപറഞ്ഞു. കുന്തം കയ്യിലേന്തി തുറുപ്പുകാരും ബാറ്റൻ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/186&oldid=157432" എന്ന താളിൽനിന്ന് ശേഖരിച്ചത്