താൾ:Changanasseri 1932.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

162

നായർസമുദായപരിഷതരണശ്രമങ്ങളുടെ സുദീർഘമായ ചരിത്രത്തി അതിപ്രാധാന്യമർഹിക്കൂന്നമരുതുംകുഴി സമ്മേളനം തുലാം ൨൪-൦ ൨൫-൦ തീയ്യതികളിൽ മരുതുംകുഴി നയർസമാജത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തുവച്ചു കൂടീ തൂലോം വിപുലമായ തോതിൽ സമ്മേളനം വിജയകരമായി നടത്തുന്നതിനു വേണ്ട എല്ലാ ഒരുക്കങ്ങളും യോഗഭാരവാഹികൾ കാലേകൂട്ടി ചെയതുതീർത്തിരുന്നു തിരുവിതാംകൂറിന്റെ നാനാഭാഗങ്ങളിൽനിന്നും രണ്ടായിരത്തോളം പ്രതിനിധികൾ യഥാകാലം സമ്മേളനത്തിൽ സന്ധിക്കുന്നതിനായി തിരുവനന്തപുരത്തെത്തിച്ചേർന്നു മലബാറിൽ നിന്നുപോലും അപൂർവ്വം ചിലപ്രതിനിധികൾ ഈ സമ്മേളനത്തി പങ്കുകൊണ്ടു. തിരുവനന്തപുരത്തിനു പുറത്തുനിന്നു വന്നുചേർന്നിരുന്നു പ്രതിനിധികൾക്കു ഭക്ഷണത്തിനും താമസത്തിനും മറ്റുമുള്ള സേൗകർയ്യങ്ങൾ ചെയതുകൊടുക്കുവാൻ ഭാരവാഹികൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നായർസമുദായത്തിന്റെ അന്നുവരെയുള്ള സകല ഉൽക്കഷത്തിനും ഉൽബുദ്ധതയക്കും കാരണക്കാരയി, മരണപർയ്യന്തം സമുദായഭക്തന്മാർക്കാവേശജനകമായ നേതൃത്വം നൽകി പ്രശോഭിച്ചിരുന്നു, സീ കൃഷ്ണപിള്ളയുടെ ഭൌതികാവശിഷ്ടങ്ങൾ അന്ത്യവിശ്രമംകൊണ്ടിരുന്ന പുണ്യഭൂമിയിൽനിന്നും ഏതാനും വാരകൾമാത്രം അകലെ സ്ഥിതിചെയ്യുന്ന കുന്നിൻചരുവിലായിരുന്നു, സമ്മേളനം നടത്തുന്നതിനുള്ള ഗംഭീരമായ പന്തൽ അതിമനോഹരമായി കെട്ടി അലങ്കരിച്ചിരുന്നത്. മൂവ്വായിരത്തിൽപരം ജനങ്ങൾക്കു സൌകർയ്യമായിരുന്നു യോഗനടപടികൾ വീക്ഷിക്കുവാൻവേണ്ടത്ര വിസ്തൃതിയോടുകൂടിയാണു് ആ പന്തൽ നിർമ്മിച്ചിരുന്നത്. തിരുവനന്തപുരത്തെ പേരും പെരുമയുമുലള് ള മിക്ക നായർകുടുംബങ്ങളിലേയും മാന്യമഹതികൾ ഉൾപ്പടെ ‌ഒട്ടനേകം സ്ത്രീകൾ സമ്മേളനത്തിൽ സന്ധിച്ചിരുന്നു സമ്മേളനം ആരംഭിക്കുവാനുള്ള സമയമടുത്തുകഴി ഞ്ഞപ്പോൾ മനുഷ്യശിരസ്സുകളുടെ ഒരു മഹാസമുദ്രമല്ലാതെ യോഗസ്ഥലത്തു മറ്റൊന്നും കാണുവാൻ കഴിയുമായിരുന്നില്ല. സമ്മേളനത്തിന്റ പ്രാതിനിദ്ധ്യസ്വഭാവവും, അതിന്റ നടത്തിപ്പിനായി ഭാരവാഹികൾ ഏർപ്പാടുചെയ്തിരുന്ന സജ്ജീകരണങ്ങളുടെ വൈപുല്യവും,അവിടെവച്ചു ചെയ്ത തീരുമാനങ്ങളുടെ ദൂരവ്യാപകങ്ങളായ ഫലങ്ങളും, ഒന്നിച്ചുർത്തു പരിഗണിച്ചാൽ ഈ സമ്മേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/175&oldid=157421" എന്ന താളിൽനിന്ന് ശേഖരിച്ചത്