താൾ:Changanasseri 1932.pdf/174

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

161


ക്കുന്നതിനെക്കാൾ ശക്തമത്തായ ജനാഭിപ്രായരൂപീകരണം സുസാദ്ധ്യമായിത്തീരുമായിരുന്നു എന്നെനിക്കു തോന്നി. മി. എം. എൻ. നായരുടെ വാദപ്രഹരം മേൽക്കുമേൽ ശക്തിയോടുകൂടി ഏറ്റുതുടങ്ങിയപ്പോൾ താവഴിഭാഗകക്ഷിക്കാരുടെസകല നാഡികളും തളർന്നു എന്നുതന്നെ പറയാം. അര മണിക്കൂറിനെ അഞ്ചു നിമിഷമാക്കി തോന്നിപ്പിച്ചുകൊണ്ടു് ഈയുവാവു വിജയിയായി പ്ലാറ്റുഫീറത്തിൽ നിന്നിറങ്ങിയപ്പോൾ മി. ജി. രാമൻമേനോൻ എം. എ. പ്ലറ്റു് ഫാറത്തിൽ കയറി.കൊടുങ്കാറ്റിന്റെ പിന്നാലെയുള്ള ശാന്തത അദ്ദേഹത്തിന്റെ പ്രസംഗത്തിനുണ്ടായിരുന്നു എങ്കിലും, മക്കത്തായത്തിനനുകൂലമായഅദ്ദേഹത്തിന്റെ സൂക്ഷ്മബുദ്ധിയോടുകൂടിയ വാദങ്ങൾ യുക്തിയുക്തങ്ങളും പ്രതിയോഗികളാലു് ആദരണീയങ്ങളുമായിരുന്നു.കൽക്കുളം കുമാരപിള്ള മുതലായ സുസമ്മതന്മാരായ യോഗ്യന്മാർകൂടിയും താവഴിഭാഗംകൊണ്ടു തൽക്കാലം തൃപ്തിപ്പെട്ടാൽ മതിയായിരുന്നു എന്നുള്ള അഭിപ്രായക്കാരായിരുന്നു എന്നുവരികിലും, വലിയ ഭ്രരിപക്ഷം ആളോഹരിഭാഗത്തിനു് അനുകൂലമായിരുന്നു എന്നു പറഞ്ഞാൽ കഴിഞ്ഞല്ലോ..................... ഈ യോഗത്തിൽ താവഴിഭാഗത്തിനു് അനുകൂലമായ നിശ്ചയങ്ങൾ പാസാക്കണമെന്നുള്ള പ്രത്യേക ഉപദ്ദേശം യോഗപ്രവർത്തകന്മർക്കണ്ടയിരുന്നു എങ്കിലും, പ്രവർത്തകന്മാരിൽപ്രമാണിയായിരുന്ന മി. പി. കെ. കേശവപിള്ള ഉദ്ദേശ്യവിപരീതമായ വഴിക്കു സംഗതികൾ ഉരുണ്ടുപോകുന്നു എന്നുകണ്ടിട്ടും,അക്ഷോഭ്യനും നിഷ്പക്ഷപാതിയുമായിരുന്നു് അദ്ധ്യക്ഷകൃത്യങ്ങൾ നിർവ്വഹിക്കുന്നതിൽ കാണിച്ച മനസ്സാന്നിദ്ധ്യം അദ്ദേഹത്തിന്റെ ശത്രുക്കളാൽപ്പോലും മുക്തകണ്ഠം ശ്ലാഘനീയമായിരുന്നു എന്നു സംശയംകൂടാതെ പറയാവുന്നതാണു്..............ഏതായാലും ഒരു സംഗതി തീർച്ചതന്നെ. മരുമക്കത്തായത്തിന്റെ മരണശാസനം എഴുതിക്കഴിഞ്ഞു.

കേരളീയനായർസമാജത്തിന്റെ ചരമശാസനവും ഈ സമ്മേളനത്തിൽവച്ചുതന്നെ ലിഖിതപ്പെടുത്തി.അതിനുശേഷം പിന്നീടൊരിക്കലു് കേരളീയനായർസമാജത്തിന്റെ നാമധേനം പുറത്തു കേട്ടിട്ടില്ല.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/174&oldid=157420" എന്ന താളിൽനിന്ന് ശേഖരിച്ചത്