താൾ:Changanasseri 1932.pdf/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചങ്ങനാശേരിക്കും അവിടെനിന്നു വീണ്ടും ഏറ്റുമാനൂർക്കും എത്ര പ്രാവശ്യമാണു് താൻ, സഹോദരിയും വൃദ്ധനായ ഒരു പരിചാരകനുമൊന്നിച്ചു് ഈ റോഡിൽകൂടി കാൽനടയായി സഞ്ചരിച്ചിട്ടുള്ളതെന്ന കാര്യ്യം അനന്തരകാലങ്ങളിൽ പരമേശ്വരൻ പിള്ള സംഭാഷണമദ്ധ്യേ പലപ്പോഴും പ്രസ്താവിക്കാറുണ്ടായിരുന്നു. പാച്ചുവിനു ഏഴു വയസ്സു തികഞ്ഞപ്പോൾ പുത്രന്റെ വിദ്യാഭ്യാസമാരംഭിക്കണമെന്നു നാരായണപിള്ള നിശ്ചയിച്ചു. ഏറ്റുമാനൂർ പ്രവൃത്തിപ്പള്ളിക്കൂടത്തിൽ താഴ്ന്ന ക്ലാസുകളിലൊന്നിലേ അദ്ധ്യാപകനായിരുന്ന ഒരു കുഞ്ഞൻപിള്ള ആശാൻ നല്ല നവരാത്രി ശുഭമുഹൂർത്തത്തിൽ പാച്ചുവിന്റെ ജിഹ്വാഗ്രത്തു സ്വർണ്ണമോതിരംകൊണ്ടു് 'ഹരിഃശ്രീ' കുറിച്ചു. യഥാകാലം പാച്ചു പ്രവൃത്തിപ്പള്ളിക്കൂടത്തിൽ കുഞ്ഞൻപിള്ളആശാന്റെ ശിഷ്യഗണങ്ങളിലൊരാളായിച്ചേർന്നു് അദ്ധ്യയനം തുടങ്ങി. പ്രവൃത്തിപ്പള്ളിക്കൂടത്തിൽ ഒരു വർഷത്തിലധികകാലം പാച്ചുവിനു പഠിക്കേണ്ടിവന്നില്ല. തന്റെ പുത്രനെ ഉന്നതവിദ്യാഭ്യാസം ചെയ്യിക്കണമെന്നും, കഴിയുമെങ്കിൽ ബി. എ. തുടങ്ങിയ ബിരുദങ്ങൾ സമ്പാദിക്കുവാൻ അവനെ പ്രാപ്തനാക്കണമെന്നും, ഒരുൽക്കർഷേച്ഛേവായിരുന്ന നാരായണപിള്ള വളരെ നേരത്തേ തന്നെ നിശ്ചയിച്ചിരുന്നു. അന്നു് പറവൂർക്കാരനായ ഒരു പത്മനാഭപിള്ള ഏറ്റുമാനൂരിൽ ഒരു പ്രൈവറ്റു് ഇംഗ്ലീഷ്സ്കൂൾ സ്ഥാപിച്ചു കുട്ടികളെ വിദ്യാഭ്യാസം ചെയ്യിച്ചുവന്നു. നാരായണപിള്ള പുത്രനേയും പ്രസ്തുത വിദ്യാലയത്തിലയച്ചു പഠിപ്പിച്ചു. പത്മനാഭപിള്ള സ്കൂളിലെ അദ്ധ്യാപനത്തിനു പുറമെ പ്രാചീന ഗുരുകുലരീതി അനുസരിച്ചു വിദ്യാർത്ഥികളെ ദിവസവും രാത്രിയിൽ സ്വന്തഗൃഹത്തിൽ വരുത്തി പഠിപ്പിക്കുന്ന ഒരു ചടങ്ങുകൂടി ഏർപ്പെടുത്തിയിരുന്നു. ഒരു സംഗീതജ്ഞൻ കൂടിയായിരുന്ന അദ്ദേഹം തന്റെ വിദ്യാർത്ഥികൾക്കു സംഗീത കലയിൽ വേണ്ട പ്രാവീണ്യം നൽകുവാൻ പ്രഭാതത്തിൽ കുട്ടികളെ വിളിച്ചുണർത്തി.......

  • അന്നത്തെ നാട്ടുഭാഷാവിദ്യാലയങ്ങൾ പ്രവൃത്തി, ഡിസ്ട്രിക്റ്റ്, ഹയർ എന്നിങ്ങനെ മൂന്നായി വിഭജിക്കപ്പെട്ടിരുന്നു. പ്രവൃത്തിപ്പള്ളിക്കൂടങ്ങളിൽ

രണ്ടും, ഡിസ്ട്രിക്റ്റ് പള്ളിക്കൂടങ്ങളിൽ നാലും, ഹയർപള്ളിക്കൂടങ്ങളിൽ ഏഴും ക്ലാസുകൾ വരെയാണു് ഉണ്ടായിരുന്നതു്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/17&oldid=216701" എന്ന താളിൽനിന്ന് ശേഖരിച്ചത്