താൾ:Changanasseri 1932.pdf/166

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
153


വച്ചു കൂടുവാൻ തീരുമാനിച്ചതിനുശേഷം മുൻപറഞ്ഞ വസ്തുതകളെ വിശദീകരിച്ചുകൊണ്ടു ചങ്ങനാശേരി ദീൎഘമായ ഒരു പത്രപ്രസ്താവന പുറപ്പെടുവിച്ചു. ആണ്ടുതോറും നടത്താൻ സമുദായഭിവൃദ്ധിക്കു കാൎയ്യമായ പല തടസ്സങ്ങളും നേരിട്ടിരിക്കുന്നതുകൊണ്ടും സമുദായത്തിന്റെ ഉന്നമനത്തെ പൊതുവേ ബാധിക്കുന്ന പല അടിയന്തിരമായ പ്രശനങ്ങളെപ്പറ്റി ഗാഢമായാലോചിച്ചു ഗുരുതരമായ തീരുമാനങ്ങൾ ചെയ്യുവാനുളള ഘട്ടം ആസന്നമായിരിക്കുന്നതുകൊണ്ടും മരുതുംകുഴി നായർസമാജത്തിന്റെ ക്ഷണമനുസരിച്ചു സമസ്ത കേരളനായർസമുദായസമ്മേഴനം തിരുവനന്തപുരത്തുവച്ചു നടത്തുവാൻ തീച്ചപ്പെടുത്തിയിരിക്കുന്നു എന്ന് ഈ പ്രസതാവനിയിൽ പ്രത്യേകം എടുത്തു പറഞ്ഞിരുന്നു.

സമസതകേരളനായർസമുദായസമ്മേളനം തിരിവനന്തപുരത്തവച്ചു നടക്കുമെന്നു ബോധൃമായപ്പോൾ കേരളീയനായർ സമാജം അതിന്റെ ദീൎഘമായ സുഷുപ്തിയിൽ നിന്നുണന്നു മരുതുംകുഴിസമ്മേളനഭാരവാഹികൾ ആളോഹരിക്കും മക്കത്തായത്തിനും വേണ്ടി അചഞ്ചലമായി നിലകൊള്ളുന്ന ഉല്പതിഷണുക്കളായിരുന്നു കേരളീയനായർസമാജത്തിന്റെ നേതൃത്വം വഹിച്ചിരുന്ന. പി. കെ കേശവപിളളയും മി. മള്ളൂർ ഗോവിന്തപ്പിളളയും താവഴിഭാഗത്തെയാണു ശകതിയായനുകൂലിച്ചിരുന്നതു്. ഉല്പതിഷ്ണുക്കളുടെ അപ്രതിഷേധ്യനേതാവും മക്കത്തായവാദത്തിന്റെ ശക്തനായ അനുകൂലിയും ആയിരുന്ന ചങ്ങനാശേരി പരമേശ്വരൻപിള്ളയെത്തന്നെയാണു തിരുവനന്തപുരം യോഗത്തിന്റെ അദ്ധൃക്ഷസ്ഥാനത്തേക്കു മരുതുംകുഴി സമാജഭാരവാഹികൾ തിരഞ്ഞെടുത്തിരുന്നത്. ഇതും യാഥാസ്ഥിതികപക്ഷത്തുന്നിന്നുള്ള അതികഠിനമായ എതൃപ്പിനു കാരണമാക്കി. മരുതുംകുഴിസമ്മെളനത്തിൽ മക്കത്തായവാദത്തിനു പ്രാബലൃവും പിന്തുണയും ലഭിക്കുമെന്നുള്ളതു പ്രായേണ തൎക്കമറ്റ ഒരു സംഗതിയായിരുന്നു കേരളീയനായർസമാജപ്രവത്തകന്മാർ അതിഝടുതിയിൽ ആലോചനകൾ നടത്തി, മരുതുംകുഴി സമ്മേളനത്തിനു മുമ്പായിത്തന്നെ തുലാമാസം ൧൫-ാം തീയ്യതി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/166&oldid=216732" എന്ന താളിൽനിന്ന് ശേഖരിച്ചത്