താൾ:Changanasseri 1932.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അദ്ധ്യയം ൧൬


നിയമസഭയിലെ നായർപ്രതിനിധികളുടെ പ്രതികൂല്യത്തെ പരിഗണിച്ചു് ൮൮-ലെ നായർറഗുലേഷനിലെ ഭാഗവ്യവസ്ഥകൾ പിൻവലിച്ചുകൊള്ളുവാൻ ഗവർമ്മെൻറു് അനുമതി നൾകിയ വിവരം ഇതിനുമുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ! അങ്ങിനെ ഭാഗവ്യവസ്ഥകൾ കൂടാതെ നിയമമായിത്തീർന്ന പ്രസ്തൂത ബിൽ സമുദായപരിഷ്ക്കൎത്താക്കളേയോ നായർസമുദായത്തിലെ സാമാന്യജനങ്ങളേയോ, സംതൃപ്തിപ്പെടൂത്തിയില്ല. ഭാഗവ്യവസ്ഥൾ കൂട്ടിച്ചേൎത്തു് എൺപത്തിഎട്ടിലെ നായർറഗുസേഷൻ പരിഷ്ക്കരിക്കുവാനുള്ള ശ്രമങ്ങളും, പ്രക്ഷോഭണങ്ങളും പൂൎവ്വാധികം ശക്തിപ്പെട്ടുകൊണ്ടിരുന്നു. ഒരു കാലത്തു താവഴിഭാഗംകൊണ്ടു സംതൃപ്തിപ്പെടുമയിരുന്നു സമുദായസേവകന്മാർ, അങ്ങിനെയുളള അപുണ്ണമായ ഒരു പരിഷ്ക്കാരംകൊണ്ടു സമുദായത്തിനുനേരിട്ടിരിക്കുന്ന വൈഷമ്യങ്ങൾക്കു പരിഹാരം നേടുക സാധ്യമല്ലെന്നു ഇപ്പോൾ വാദിച്ചുതുടങ്ങിയിരിക്കുന്നു. കൂട്ടുകുടുംബഏൎപ്പാടു്, ദായക്രമം മുതലായ കാൎയ്യങ്ങളിൽ സമുലമായ പരിവൎത്തനം വരുത്തിയാലല്ലാതെ നായർസമുദായത്തനു നേരിട്ടിരുന്ന അവശതകൾക്കുഫലപ്രദമായ നിവൃത്തിമാൎഗ്ഗം കാണുവാൻ സാധ്യമല്ലെന്നുള്ള ഉല്പതിഷ്ണക്കളുടെ അഭിപ്രയഗതിക്കു് അനുദിനമെന്നവണ്ണം സമുദായമദ്ധ്യത്തിൽ പ്രാബല്യവും പിന്തുണയും വൎദ്ധിച്ചുവന്നു.

൮൮-ൽ ഗവൎമ്മെൻറു് അപൂൎണ്ണമനസ്സോടെയെങ്കിലും ഭാഗവ്യവസ്ഥകൾ നിരാകരിച്ചതിനുഗേഷം താവഴിക്രമത്തിനു നായർതറവാടുകളിൽ ഭാഗമനുവദിച്ചുകിട്ടുവാൻ വേണ്ട ചില സംരംഭങ്ങൾ നിയമസഭയിൽനടന്നുകൊണ്ടിരുന്നു. അങ്ങിനെയൊരു നായർറഗുലേഷൻഭദഗതിബിൽ നിയമസഭയിലവതരിപ്പിക്കുവാൻ മി. ടി. കെവേലുപ്പിള്ളയ്ക്കനുവാദം ലഭിച്ചു. എന്നാൽ മി. വേലുപ്പിള്ളയുടെ ബില്ലിനു് ഉദ്യോഗസ്ഥഭൂരിപക്ഷമുയിരുന്ന നിയമസഭയുടെ എതൃപ്പിനെ അതിജീവിക്കുവാൻ കഴിഞ്ഞില്ല. ൮ ൮-ലെ നായർറഗുലേഷ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/160&oldid=216615" എന്ന താളിൽനിന്ന് ശേഖരിച്ചത്