ടിയെപ്പറ്റി തിരുവനന്തപുരത്തെ ഒരു പ്രധാന പത്രമായിരുന്ന സമൎദശി പ്രസിദ്ധം ചെയ്ത മുഖപ്രസംഗത്തിൽ ഇങ്ങിനെ പ്രസ്താവിച്ചിരിക്കുന്നു.
“അനുദ്യോഗസ്ഥന്മാൎക്കു ഭൂരിപക്ഷം നൾകിയും, അവൎക്കു തീരുമാനങ്ങൾ കൊണ്ടുവരുവാനനുമതി കൊടുത്തും ഉചിതമായ ജനാവകശങ്ങളെ സമ്മതിച്ചുകൊണ്ടും, നിയമസഭാപരിഷ്ക്കാരത്തെ വിശാലപ്പെടുത്തവാൻ ദിവാൻ രാഘവയ്യാ സമ്മതിച്ചിരിക്കുന്നതു് ഏറ്റവും സന്തോഷകരമായ വാൎത്തയാകുന്നു. മഹാരാജാവു തിരുമനസ്സിലെ സന്നിധാനത്തിൽ സമൎപ്പിച്ച മെമ്മോറിയലിന്റെ ഫലമാണു് ഈ ഗുണം. തിരുമനസ്സിലെ യാഥോചിതം ഉപദേശിച്ചു് ഇത്രയും ഭരണപരിഷക്കാരങ്ങൾ ഏൎപ്പെടുത്തുമാറായതിൽ മി.രാഘവയ്യായേയും ഇതിലേയ്ക്കായി നിരന്തരം പ്രവൎത്തിച്ചുകൊണ്ടിരുന്ന ചങ്ങനാശേരി പരമേശ്വരൻപിള്ള അവർകളേയും ഞങ്ങൾ ഹാർദ്ദവമായി അനുമോദിച്ചു കൊള്ളുന്നു.”
ൻ൭-ലെ രണ്ടാം റഗുലേഷൻമുഖേന മി. രാഘവയ്യാ ഡപ്യുട്ടേഷനംഗങ്ങൾക്കു നൽകിയ വാഗ്ദാനം നിറവേറ്റപ്പെട്ടു പരിഷ്ക്കാരിച്ച നിയമസഭയിൽ ആകെ ൫൦ അംഗങ്ങളുണ്ടായിരിക്കണമെന്നാണു വ്യവസ്ഥ ചെയ്തിരുന്നതു്. ഇതിൽ ൨ ൮ സ്ഥാനങ്ങളിൽ അനുദ്യോഗസ്ഥന്മാൎക്കു് നീക്കിവച്ചിരുന്നു. ബാക്കിയുള്ള ൨൨ സ്ഥാനങ്ങളിൽ ൧൫ എണ്ണം ഉദ്യോഗസ്ഥന്മാൎക്കും, ൭ എണ്ണം ഗവൎമ്മെൻറിൽനിന്നും നിർദേശിക്കുന്ന അനുദ്യോഗസ്ഥന്മാൎക്കും നൽകിയിരുന്നു. ഇങ്ങിനെ ആദ്യമായി തിരുവിതാംകൂർനിയമസഭയ്ക്കു നിശ്ചിതമായ അനുദ്യോഗസ്ഥന്മാൎക്കും നൽകിയിരുന്നു ഇങ്ങിനെ ആദ്യമായി തിരുവിതാംകൂർ നിയമസഭയ്ക്കു നിശ്ചിതമാ അനുദ്യോഗസ്ഥ ഭൂരിപക്ഷം ലഭിച്ചു നിയമസഭയുടെ അധികാരങ്ങളും കുറെയൊക്കെ വിപുലപ്പെടുത്തിയിരുന്നു. ബഡ്ജറ്റു പൊതുവേ വിമൎശിക്കുന്നതിനും, ചില പ്രത്യേക ഇനങ്ങളൊഴിച്ചു ബാക്കിയുള്ളവ, വാദപ്രതിവാതം നടത്തി പാസ്സാക്കുന്നതിനും സഭയ്ക്കു അധികാരം ലഭിച്ചു കൂടാതെ ചോദ്യങ്ങളും, ഉപചോദ്യങ്ങളും ചോദിക്കുന്നതിനും, പ്രമേയങ്ങൾ കൊണ്ടുവരുന്നതിനും, നിയമസഭാംഗങ്ങൾക്കു പുതിയ റഗുലേഷനനുസരിച്ചു് അധികാരമുണ്ടായിരുന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.