താൾ:Changanasseri 1932.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
143


ല്ലെന്നാണ് ഞാൻ പറയുന്നതു്. പ്രജാസഭയിലും ഈ വാഗ്ദാനത്തെ അധികരിച്ച് (അതിപ്പോഴും ഒരു വാഗ്ദാനം മാത്രമാണ്) അനൎഹമായ പ്രകടനങ്ങൾ ഒന്നും നടക്കാതിരിക്കുന്നതിലും നമ്മൾ ശ്രദ്ധിക്കണം. ഭരണപരിഷ്കാരത്തെപ്പറ്റി നിവേദനം ചെയ്പാൻ നിശ്ചയിച്ചിട്ടുള്ള അംഗങ്ങൾ പരിഷ്കാരം ഏതുവിധത്തിലുള്ളതായിരിക്കുമെന്നറിയുന്നതുവരെ കാത്തിരിക്കാമെന്നു പറയുകയോ, അതിനെക്കാൾ ഏതുതരത്തിലുള്ള അനുദ്യോഗസ്ഥഭൂരിപക്ഷമാണു തങ്ങൾക്കു വേണ്ടതെന്നും, ഏതെല്ലാം അധികാരങ്ങളാണു നിയമസഭയ്ക്കുണ്ടായിരിക്കേണ്ടതെന്നും, ഉള്ള കാര്യങ്ങളെപ്പറ്റി നിൎദ്ദേശങ്ങൾ നൾകുകയോ ആണു വേണ്ടതു്. ”

ബുദ്ധിമാനും സ്വതന്ത്രശീലനുമായ ഒരു പിതാവിന്റെ ബുദ്ധിമാനും സ്വതന്ത്രശീലനുമായ പുത്രൻ എന്നു വേണമെ ങ്കിൽ, മി. കയ്യാലം പരമേശ്വരപിള്ളയെക്കുറിച്ച് പറയാം. ചങ്ങനാശേരിക്കു സന്നതു നൽകിയ മുല്ലയിൽ കുഞ്ഞുകൃഷ്ണപ്പണിക്കർ ജഡ്ജിയുടെ പുത്രനാണ് ഇദ്ദേഹം. തലമുടി നാരുകീറി വൈവിദ്ധ്യംകല്പിക്കുന്ന തീക്ഷണമായ ബുദ്ധികൂൎമ്മതയും അനിതരസാധാരണമായ നിയമപാണ്ഡിത്യവും, പ്രചണ്ഡമായപദത്തിലേയ്ക്ക് അതിശീഘ്രതയിൽ ഉയൎന്ന മി. കയ്യാലം പരമേശ്വരൻപിള്ള ഒരു കാലത്ത് ഒരു കടന്ന ഉല്പതിഷ്ണവും, രാഷ്ട്രീയപ്രക്ഷോഭകനുമായിരുന്നു എന്നവിവരം ഈ തലമുറയിൽപ്പെട്ട ഭൂരിപക്ഷം ജനങ്ങളും അറിഞ്ഞിരിക്കാനിടയില്ല. ൯൫-ലെ ഒന്നാംറഗുലേഷൻ ഒരു രാജകീയവിളംബരമായി പ്രഖ്യാപനം ചെയ്തതിനെ പ്രതിഷേധിക്കുകയും, നിയമനിർമ്മാണവകാശംജനപ്രതിനിധികൾക്കു നൽകേണ്ടതാണെന്നു് അതിധീരമായിവാദിക്കയും ചെയ്ത ഇദ്ദേഹം അനന്തരകാലങ്ങളിൽ അനന്യസാധാരണമായ തന്റെ പ്രതിഭാവിലാസവും ഗവർമ്മെൻറിന്റെ സേവനത്തിനുസമർപ്പിച്ചു് നിയമസഭയിലെ ലാമെമ്പർപദം പ്രശംസാൎഹമാംവണ്ണം വഹിച്ചിരുന്ന ഘട്ടത്തിൽ, ഒന്നിലധികം രാജകീയ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/156&oldid=216602" എന്ന താളിൽനിന്ന് ശേഖരിച്ചത്