താൾ:Changanasseri 1932.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ർത്തനരംഗമായിരുന്ന വക്കീൽവൃത്തിയിൽ അത്യുന്നതമായ സ്ഥാനങ്ങളെ അലങ്കരിച്ചിരുന്നവരാണു്. രണ്ടുപേരും പ്രതിഭാസമ്പന്നന്മാരായ പ്രശസ്ത നിയമപണ്ഡിതന്മാരായിരുന്നു. രണ്ടുപേരും വക്കീൽവൃത്തിയിൽനിന്നു തന്നെയാണു് നേരിട്ടു് ഉദ്യോഗജീവിതത്തിലേയ്ക്കു പ്രവേശിച്ചതു്. എങ്കിലും രണ്ടു പേരുടേയും സ്വഭാവഗതിക്കോ, പ്രവർത്തനരംഗങ്ങൾക്കോ യാതൊരു പൊരുത്തവും സാമ്യവുമുണ്ടായിരുന്നില്ല. ഔദ്യോഗികജീവിതം ഒരാൾക്കു് അദ്ദേഹത്തിന്റെ ലൌകികാഭിലാഷങ്ങളുടെ പരമകാഷ്ഠയായിരുന്നു എങ്കിൽ, മറ്റേ ആൾക്കു് അതു് തന്റെ ഭാവിപ്രവർത്തനങ്ങളുടെ ശോഭ വർദ്ധിപ്പിക്കുവാനുതകുന്ന ഒരു കൃത്രിമപശ്ചാത്തലം മാത്രമായിരുന്നു. ഔദ്യോഗികജീവിതത്തിൽ ഇവർ തമ്മിലുണ്ടായിട്ടുള്ള മത്സരങ്ങൾ ഇപ്പോൾ പരസ്യമായ രഹസ്യങ്ങളായിക്കഴിഞ്ഞിട്ടുമുണ്ടു്. അതങ്ങിനെ നിൽക്കട്ടെ.

വടക്കേക്കര പുത്തേട്ടുവീട്ടിൽ നാരായണപിള്ള ചങ്ങനാശേരി മണ്ഡപത്തുംവാതുക്കൽ ഒരു കീഴ്ക്കൂട്ടം പിള്ളയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ്യ നാരായണിഅമ്മ വളരെ അരിഷ്ടിച്ചു കാലക്ഷേപം കഴിച്ചുകൂട്ടുവാൻ വേണ്ട ധനസ്ഥിതി മാത്രമുണ്ടായിരുന്ന ഒരു പ്രാചീന നായർതറവാടായ മണക്കാട്ടു വീട്ടിലാണു ജനിച്ചത്. പതിമൂന്നു രൂപാ മാത്രം ശമ്പളമുള്ള ഒരു കീഴ്ക്കൂട്ടം പിള്ളയായിരുന്ന മണക്കാട്ടുവീട്ടിലെ കാരണവൻ, തറവാട്ടുസ്വത്തായ രണ്ടുമുറിപ്പുരയിടങ്ങളിൽനിന്നും ലഭിച്ചിരുന്ന ആദായവും തുച്ഛശമ്പളവുംകൊണ്ടു് ഭാര്യ്യവീട്ടിലെ കാര്യ്യാദികൾ അന്വേഷിച്ചതിനുശേഷം, ബാക്കി വന്ന അല്പസംഖ്യകൊണ്ടാണു് ഏകദേശം ഇരുപത്തിയഞ്ചു് അംഗങ്ങളുണ്ടായിരുന്ന മണക്കാട്ടുവീട്ടിലെ ചെലവുകൾ നിർവഹിച്ചുവന്നതു്. അതുകൊണ്ടു നാരായണിഅമ്മയെ സംബന്ധിച്ചിടത്തോളം നാരായണപിള്ളയുടെ വിവാഹം ഒരനുഗ്രഹമായിരുന്നു എന്നു വേണം പറയുവാൻ. നാരായണപിള്ള ബുദ്ധിമാനും ഉൽക്കർഷേച്ഛുവും ജനസമ്മതനുമായിരുന്നു. വിവാഹാനന്തരമെന്നല്ല

മരണശേഷംപോലും, ഈ ദമ്പതിമാർക്കു് ദീർഘകാലം പിരിഞ്ഞു താമസിക്കേണ്ടിവന്നില്ല. നാരായണപിള്ളയുടെ അകാല ചരമത്തിനുശേഷം ആ സാദ്ധ്വിയും അല്പകാലങ്ങൾക്കുള്ളിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/15&oldid=216699" എന്ന താളിൽനിന്ന് ശേഖരിച്ചത്