താൾ:Changanasseri 1932.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചങ്ങനാശേരി

അദ്ധ്യായം 1

വാഴപ്പള്ളി എന്ന പ്രദേശം ചങ്ങനാശേരിത്താലൂക്കിലേ പ്രകൃതിരമണീയവും ഫലഭൂയിഷ്ഠവുമായ ഒരു ഭൂവിഭാഗമാണു്. തിരുവിതാംകൂറിലെ പരമോന്നതമായ നീതിന്യായാസനത്തിലേയ്ക്കു പ്രാപ്തന്മാരായ രണ്ടു ജഡ്ജിമാരെ ഏകകാലത്തു പ്രദാനം ചെയ്തതായി വേണമെങ്കിൽ പ്രസ്തുത ദേശത്തിനു് അഭിമാനിക്കാം. അവരിലൊരു മാന്യൻ ഹെഡ്സർക്കാർവക്കീൽ ജോലിയിൽനിന്നു് ആദ്യം ഹൈക്കോടതിയിലെ നിയമപീഠത്തിലേയ്ക്കും, അവിടെനിന്നു തിരുവിതാംകൂർ ദിവാൻപദത്തിലേയ്ക്കും, അതിശീഘ്രതയിൽ ഉയരുകയും ഒരു കൊള്ളിമീനെന്നപോലെ അപ്രത്യക്ഷനായിത്തീരുകയും ചെയ്തു. ഒരുകാലത്തു് ഹൈക്കോർട്ടുബാറിലെ അനിഷേധ്യനേതാവായിരുന്ന അദ്ദേഹത്തിനു് അന്നും അതിനുശേഷവും തിരുവിതാംകൂറിലെ പൊതുക്കാര്യ്യജീവിതവുമായി സാരമായ യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നുള്ളതു് ഇവിടെ സ്മരണീയമാണു്. ഇവരിൽ രണ്ടാമത്തെയാൾ സംഭവബഹുലമായിരുന്ന തന്റെ പൊതുക്കാര്യ്യജീവിതത്തിനിടയിൽ അത്യന്താപേക്ഷിതമായിത്തീർന്ന വിശ്രമം വരിക്കുവാനോ എന്നു തോന്നുമാറു ഹൈക്കോടതിയിലേ നീതിന്യായാസനങ്ങളിലൊന്നിലേയ്ക്കു് അല്പകാലത്തേയ്ക്കു പിൻവലിഞ്ഞു. കേവലം താൽക്കാലികമായിരുന്ന ഈ തിരോധാനത്തിനുശേഷം അദ്ദേഹം പൂർവാധികം ഊർജ്ജ്വസ്വലതയോടുകൂടി വീണ്ടും പൊതുക്കാര്യ്യജീവിതത്തിലേയ്ക്കു തിരിച്ചുവന്നു. മരണത്തിനു് അല്പകാലം മുൻപുവരെ അന്നു തിരുവിതാംകൂറിലെ രാഷ്ട്രീയാന്തരീക്ഷത്തെ പ്രക്ഷുബ്ധമാക്കിയിരുന്ന അതിതീവ്രമായ ദേശീയപ്രവർത്തനങ്ങളിൽ അദ്ദേഹം

സത്വരശ്രദ്ധയോടു പങ്കെടുക്കുകയു ചെയ്തു. രണ്ടു പേരും അവരുടെ നിത്യജീവിതത്തിലെ പ്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/14&oldid=216650" എന്ന താളിൽനിന്ന് ശേഖരിച്ചത്