താൾ:Changanasseri 1932.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചങ്ങനാശേരിയെ ആദ്യമായി പ്രേരിപ്പിക്കയും, അതിലേയ്ക്കു വേണ്ട സഹകരണങ്ങൾ നൾകുകയും ചെയ്ത പരതനായ ചങ്ങനാശേരി കൊറ്റനാട്ടു് പത്മനാഭപിള്ളയുടെ നാമധേയം ഈ അവസരത്തിൽ ഇവിടെ അനുസ്മരിക്കേണ്ടതായിട്ടുണ്ടു്. ചങ്ങനാശേരി സ്വന്തനിർദ്ദേശമനുസരിച്ചു് അദ്ദേഹത്തിന്റെ പ്രൈവറ്റു് സിക്രട്ടറിയായിരുന്ന മി.ആർ. പരമേശ്വരൻപിള്ളയെക്കൊണ്ടു്, ഇങ്ങിനെയൊരു പ്രസിദ്ധീകരണത്തിനാവശ്യമായ വസ്തുതകളും ചരിത്രവിവരങ്ങളും ശേഖരിപ്പിച്ചു സൂക്ഷിച്ചിരുന്നതു് എന്റെ ശ്രമങ്ങളെ വളരെ ലഘൂകരിച്ചിട്ടുണ്ടു്. ആ ജോലികൾ ഭംഗിയായും പൂർണ്ണമായും നിർവഹിച്ചതിലേയ്ക്കു മി.ആർ.പരമേശ്വരൻപിള്ളയോടും അദ്ദേഹത്തിനുശേഷം പ്രസ്തുത ജോലികൾ തുടർന്നുകൊണ്ടുപോയ മീ. ടി. കെ. പരമേശ്വരപ്പണിക്കരോടും എനിക്കുള്ള കടപ്പാടു് ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ.

ഈ ഗ്രന്ഥത്തിന്റെ രചനാകർത്തൃത്വം ഞാൻ ഏറ്റെടുത്ത നാൾമുതൽ അച്ചടിച്ചു പ്രസിദ്ധംചെയ്യുന്നതുവരെ നാനാമുഖമായ സാഹിത്യോപദേശങ്ങൾകൊണ്ടും, വാസനാകുശലമായ നിർദ്ദേശങ്ങൾകൊണ്ടും, ആത്മാർത്ഥമായ അഭിനന്ദനങ്ങൾകൊണ്ടും, എന്നെ പ്രോത്സാഹിപ്പിക്കുകയും ഇതിന്റെ പ്രസാധകത്വമേറ്റെടുത്തു് ഉജ്ജ്വലമായ ഒരു മുഖവുര എഴുതിത്തരികയും ചെയ്ത ശ്രീ. ജി. രാമചന്ദ്രനോടും എനിക്കുള്ള നന്ദി ഇവിടെ പ്രകടിപ്പിച്ചുകൊള്ളട്ടെ. ഈ ഗ്രന്ഥം മുഴുവൻ ക്ഷമാപൂർവം ഒരാവർത്തി വായിച്ചുകേട്ടു വിലയേറിയ പല ഉപദേശങ്ങളും നൾകിയ പണ്ഡിതാഗ്രേസരനായ ശ്രീ. എ. ബാലകൃഷ്ണപിള്ളയോടും, എന്റെ മാന്യമിത്രമായ ശ്രീമാൻ കെ. പി. ശങ്കരമേനവനോടും എനിക്കുള്ള കൃതജ്ഞത നിസ്സീമമാണു്. അവസാനമായി ഈ ഗ്രന്ഥം ഇത്ര ഭംഗിയായി അച്ചടിച്ചുതന്ന 'കമലാലയാ' അച്ചടിശാലയുടമസ്ഥൻ മി. പി. നാരായണൻ നായരോടും എനിക്കുള്ള കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ടു് ഈ പ്രസ്താവന ഇവിടെ അവസാനിപ്പിക്കുന്നു.

തിരുവനന്തപുരം, 1-5-1117.

ഗ്രന്ഥകാർത്താ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/13&oldid=216649" എന്ന താളിൽനിന്ന് ശേഖരിച്ചത്