താൾ:Chanakyasoothram Kilippattu 1925.pdf/283

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-90-

211.ആശ്രയം = അവലംബം.(എനിക്ക് എന്നു് അർത്ഥാൽ ഗമ്യം) 212.കാര്യം ആകുന്നതു് = അതു് അങ്ങിനെതന്നെ ചെയ്യേണ്ട താണ്. 214.മാനവവീരൻ = രാജശ്രേഷ്ഠൻ. 215.ആര്യന്മാർ = സജ്ജനങ്ങൾ. 216.ആദരപൂർവ്വം = (അവ്യ) ബഹുമാനത്തോടുകൂടി.സർവ്വനഗര ശ്രൈഷ്ഠ്യം = നഗരത്തിലുളള സകല ശ്രേഷ്ഠികളുടെയും തലവൻ എന്ന സ്ഥാനം. 218.അന്തർമ്മോദേന = (അ.ന.തൃ.ഏ ) മനസ്സന്തോഷത്തോ ടുകൂടി. 219.ഗുണവൈഭവങ്ങൾ = ഗുണാധിക്യങ്ങൾ.മന്ത്രിക്കു് = അമാ ത്യരാക്ഷസനു്. 220.ഘോരം =കഠിനം.(സാധിപ്പാൻ പ്രയാസമുളളതു്) പ്രതി ജ്ഞ= ശപഥം.(നന്ദന്മാരെ ഉന്മൂലനാശം ചെയ്തു് ചന്ദ്രഗുപ്തനെ സിംഹാ സനാരോഹണം ചെയ്യിച്ചേ കുടുമ കെട്ടുകയുളളുവെന്ന ശപഥം).സന്ധി ച്ചു = പാലിച്ചു് . 221.നിരാശൻ = ആശയില്ലാത്തവൻ. 122.ഭുമിനായക...............കല്ലേ ! = രാജാക്കന്മാരുടെ കിരീട ത്തിലെ പ്രധാനരത്നമേ ! (ചക്രവർത്തിമഹാരാജാവേ !) 123.ആശി = അനുഗ്രഹം.ദേശികൻ = ആചാര്യൻ. 224.ആശ്രമം = തപോവനം. തപസ്സുകൾ = കൃച്ഛ്രചാന്ദ്രായണാ ദിവ്രതങ്ങളാകുന്ന ശരീരതപസ്സുകളും, യമനിയമപ്രാണായാമാദികളായ മാനസ്സികതപസ്സുകളും. 226.യോഗ്യമായ് = വേണ്ടതുപോലെ.പിതൃഭ്രാതൃതന്നുടെ = അ ച്ഛന്റെയും സഹോദരന്മാരുടെയും.പ്രതിക്രിയ = പ്രതികാരം.ചന്ദ്രഗുപ്ത ന്റെ അച്ഛനെയും സഹോദാരന്മാരുടെയും നന്ദന്മാർ കല്ലറയിലടച്ചു് കൊന്ന തിന്റെ പകരം . 227.അനുദിനം = (അവ്യ) നിത്യവും 228.ധർമ്മം = രാജാവിന്റെ മുറ .സമ്മോദം = സന്താഷം.

സമാപ്തം --.--

ശുഭം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/283&oldid=157398" എന്ന താളിൽനിന്ന് ശേഖരിച്ചത്