താൾ:Chanakyasoothram Kilippattu 1925.pdf/278

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-85-

5.മ്ലേച്ഛൻ = മലയകേതു. ഉപേക്ഷിതൻ = തളളപ്പെട്ടവൻ. മന്ത്രി വരൻ = രാക്ഷസാമാത്യൻ. പരിതാപാൽ = ദു:ഖത്താൽ .(അ. ന. പ. ഏ ) ഖിന്നൻ = പീഡിതൻ. 6.ചാണക്യപ്രണിധി = ചാണക്യന്റെ ചാരൻ . ഉന്ദുരുകാ ഖ്യൻ = ഉന്ദുരുകൻ എന്ന പേരുളളവൻ. 7 ജീർണ്ണോദ്യാനം = പഴക്കംകൊണ്ടു നശിച്ചുകിടക്കുന്ന ഒരു പൂ ങ്കാവു് . 8.വിവേകം = വകതിരിവു്. (ഗുണദോഷജ്ഞാനം) 9 സ്വാമിക്കു = നന്ദരാജാവിനു് . പരാഭവം = തോൽമ .വീണ്ടുകൊ ളളുവാൻ = വീട്ടുവാൻ (പക വീട്ടുവാൻ) 'വീളു' ധാതുവിന്റെ ഭൂതം =വീണ്ടു. 11.തൽപുത്രൻ= അവന്റെ (പർവ്വതരാജന്റെ ) പുത്രൻ. പുനര ഹം = പുനഃ അഹം = പിന്നെ ഞാൻ .നിഷ്ഫലം = വ്യർത്ഥം..തത്സേവാഫലം = അവന്റെ സേവയുടെ ഫലം . 12.ഞാൻ ഒരു പുരുഷൻതാൻ = ഒരു ആണായിരിക്കുന്നു ഞാൻ. മാനവവീരന്മാർ =രാജാക്കന്മാർ. 13.ചെന്നു ഞാൻ കാണുമെന്നു് = ഞാൻ അങ്ങോട്ടുചെന്നാശ്രയി ക്കുമെന്ന് . തന്റെ ശത്രുവിനെ ആശ്രയിക്കുകയെന്ന കുത്സിതകർമ്മം ഒരു പു രുഷനായ ഞാൻ ചെയ്യും എന്ന്. ഈ വിചാരം രാക്ഷസന്റെ ആത്മാഭിമാ നത്തെയും സ്വാമിഭക്തിയേയും വ്യക്തമാക്കുന്നു . ദൈവത്തിൻ ബലമത്രേ = വിധിവൈഭവംതന്നെ . 14.ഉപഹതൻ = തളളപ്പെട്ടവൻ (നശിപ്പിക്കപ്പെട്ടവൻ) ശുഭം = നല്ലത് (ക്ഷേമം) . ഹാ ഹന്ത ! = കഷ്ടം കഷ്ടം. 16. മന്ത്രി സത്തമൻ = പ്രധാനമന്ത്രി . 17. കെട്ടിക്കിടക്കുക = സമയംനോക്കി കാത്തു കിടക്കുക . 18 .പൗരന്മാർ = പട്ടണവാസികൾ . 19 .പ്രേക്ഷകന്മാർ = കാഴ്ചക്കാർ ( കാണ്മാൻ നില്ക്കുന്നവർ ) പുരാ= (അവ്യ) പണ്ടു്. 20. പദവി = പ്രൌഡി . രാജാജ്ഞാകരൻ = രാജാവിന്റെ കല്പന കളെ നടത്തുന്നവൻ. 21വിധിബലം = ദൈവശക്തി (യോഗം) . പയ്യവേ = പതുക്കെ. 22.ഇക്കാലം നിനക്കു് ഇതു = (സംഭവിക്കട്ടെ) എന്നു്. നിയോ ഗിക്ക= കല്പിക്ക. (ദൈവകല്പന അലംഘ്യംതന്നെ ) 23. മന്ദൻ = ബുദ്ധിയില്ലാത്തവൻ . 24 .അതു് = ചന്ദനദാസവൃത്താന്തം.

25 .വിഷണ്ണൻ = ഖിന്നൻ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/278&oldid=157393" എന്ന താളിൽനിന്ന് ശേഖരിച്ചത്