താൾ:Chanakyasoothram Kilippattu 1925.pdf/277

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-84-

395.വിപുല..............നിപുണത = വളരെ ബലവും വിശേഷ

മായ നീതിസാമർത്ഥ്യവും . ഭദ്രഭടാദി.................ജനങ്ങൾ = ഭദ്രഭടൻ മുതലാ യ പ്രധാനപുരുഷന്മാർ .

396. അതിവിരുതുടയ =  അതിസാമർത്ഥ്യമുള്ള . (മലയകേതുവി

ന്റെ പാളയത്തിൽവെച്ചു് അടികൊള്ളുക മുതലായ ദണ്ഡങ്ങളേറ്റു മല യകേതു രാക്ഷസന്മാരെ തമ്മിൽ ഭേദിപ്പിച്ചതുതന്നെ അതിവിരുതു് . ജീവസി ദ്ധാഖ്യൻ = ജീവസിദ്ധിയെന്നു പേരുള്ളവൻ . 397. മനസി = (സ.ന.സ.ഏ ) മനസ്സിൽ . മതിവരും അള വു് = തൃപ്തിവരുവോളം . 398. കനകമണിഗണം = സ്വർണ്ണരത്നങ്ങൾ . 399. അധികമുദം = (ദ.സ്രീ.ദ്വി.ഏ ) = വളരെ സന്തോഷത്തെ. അകതളിരിൽ വച്ചു് = ഉള്ളിൽ വഹിച്ചു് . 400. പ്രണയഭരഹൃദയമൊടു = മനസ്സിൽ അതി ഭക്തിയോടുകൂ ടി. മോദേന =സന്തോഷംകൊണ്ടു് . 402. നിയതം = നിശ്ചയമായി (താൽപര്യത്തോടേ ) ഉന്ദുരുകൻ തന്നെ = ഉന്ദുരുകനെന്ന ചാരനെ ( മലയകേതുവിന്റെ പാളയത്തിൽനിന്നു പോയ അമാത്യരാക്ഷസനെ പിന്തുടർന്നവൻ ) പാർത്തിരുന്നാർ = കാത്തി രുന്നു . 403. കേടു് = ക്ഷീണം . 404. അമൃതരസമധുരമൊഴി = അമൃതിന്റെ രസംപോലെ മധുര മായ വാക്കോടു കൂടിയവൾ . ആമോദമുൾക്കൊണ്ടു് = സന്തോഷത്തോടെ .

രാക്ഷസവഞ്ചനം  എന്ന

ഏഴാം പാദം കഴിഞ്ഞ എട്ടാം പാദം (കേകവൃത്തം )

1.പൈങ്കിളി = ചെറിയ തത്ത . തേൻമൊഴിയാൾ = തേൻപോ ലെയുള്ള ( മധുരമായ) മൊഴിയോടു കൂടിയവൾ. 3.പൈദാഹം = പൈയും ( വിശപ്പും ) ദാഹവും . ഉള്ളം = മനസ്സു് . മനോരമാ = മനസ്സിനെ സന്തോഷിപ്പിക്കുന്നവൾ . കഥാശേഷം = കഥയുടെ ശേഷം . കഥയ = (ക്രി.ലോ.പ.മ.പു.ഏ ) പറക പറക .( ചൊ ല്ലെടോ ശേഷം കഥ എന്നു മുൻപറഞ്ഞതിനെത്തന്നെ ആവർത്തിക്കുന്നതു് ,

കേൾപ്പാനുള്ള ഔൽസുക്യത്താലാകുന്നു.)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/277&oldid=157392" എന്ന താളിൽനിന്ന് ശേഖരിച്ചത്