Jump to content

താൾ:Chanakyasoothram Kilippattu 1925.pdf/276

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-83-

374. അന്തരം പാർത്താൽ = മനസ്സിൽ വിചാരിച്ചാൽ = തന്റെ ആത്മമിത്രമായ ചന്ദനദാസൻ താൻ നിമിത്തം കാരാഗൃഹത്തിൽ കിടക്കു ന്നതിനാൽ അയാളെ വിടുവിക്കാതെ യുദ്ധം ചെയ്തു മരിക്കാനും തരമില്ലാ . ഈ വിചാരങ്ങളെല്ലാം രാക്ഷസാമാത്യന്റെ മഹാമനസ്കതയെ പ്രത്യക്ഷമാ ക്കുന്നു. അഴൽ = ദുഃഖം . 375. ആകുലചിത്തൻ = ആകുലം ( പരവശം ) ആയ ചിത്ത ത്തോടുകൂടിയവൻ . 376. ചണകസുതചരൻ = ചാണക്യന്റെ ദൂതൻ . ഉന്ദുരുകാ ഖ്യൻ = ഉന്ദുരുകൻ എന്നു പേരുള്ളവൻ . 377. സചിവവരഗമനം = രാക്ഷസാമാത്യന്റെ യാത്ര . താൽപ ര്യം = ശ്രദ്ധ . 378. വിപുലബലം ഉടയ =വളരെ സൈന്യമുള്ള . പർവ്വതപു ത്രൻ =മലയകേതു . നാലംഗപ്പട = നാലംഗങ്ങളുള്ള സൈന്യം . നാലംഗ ങ്ങൾ = ആന , തേർ , കുതിര , കാലാൾ . 380. പടകൂട്ടുക = സൈന്യം ശേഖരിക്കുക . അന്തരം പാർത്തു് - മ നസ്സിൽ ആലോചിച്ചു് . 381. കരി.................വിവിധകാലാൾ = ആന , കുതിര , തേർ , പലതരത്തിലുള്ള കാലാൾ . 383. ഗജ.................പത്തിപ്രവരന്മാർ =നാലുവിധമുള്ള സൈ ന്യങ്ങൾ . കാലപുരിപുക്കു = മരിച്ചു . 384. ഇളകിമണ്ടി = അണിവിട്ടോടി . 386. അരികിൽ =മലയകേതുവിന്റെ കൂടെത്തന്നെ . അത്യുന്നത ന്മാർ = വളരെ പരാക്രമികൾ . ഭദ്രഭടാദികൾ = ഭദ്രഭടൻ , പുരുഷദത്തൻ മുത യ ചാണക്യചാരന്മാർ . ചാണക്യനോടു പിണങ്ങിപ്പോന്നവരാണെന്നു വ്യാ ജം നടിച്ചുവന്നു മലയകേതുവിനെ ആശ്രയിച്ചിട്ടുള്ള വിവരം മുമ്പിൽ ‌ അഞ്ചാം പാദത്തിൽ പറഞ്ഞിട്ടുണ്ടല്ലൊ .അവർ - 387. രണശിരസി = (സ.ന.സ.ഏ) യുദ്ധമദ്ധ്യത്തിൽ . രാജ സമീപേ =രാജാവിന്റെ അരികിൽ. മറുത്തു് = എതിർത്തു് . 389. ജയപടഹം = വെന്നിപ്പെരുമ്പറ (ജയഭേരി ). പാടാക്കി = വ ശത്താക്കി. 390. ചണകസുതനുടെവചനഗൌരവം = ചാണക്യന്റെ കല്പ നാശക്തി . 393. വിപുലകാരാഗൃഹം = വലിയ ജെയിൽ . നിക്ഷേപണംചെ

യ്തു് = ഗുഢമായി വെച്ചു് .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/276&oldid=157391" എന്ന താളിൽനിന്ന് ശേഖരിച്ചത്