താൾ:Chanakyasoothram Kilippattu 1925.pdf/274

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-81-

വായ്ക്കു = (വാക്കിനു് ) എതിർവാക്കു് (മറുത്തുള്ള മറുപടി) . നിത്യൻ = നാശര ഹിതൻ . കാലത്രയസാക്ഷിയാണു ഈശ്വരൻ എന്നു് ആശയം . 336. ക്ഷപണൻ = ക്ഷപണകൻ : ക്ഷുദ്രൻ = നീചൻ . മിത്രം = സ്നേഹിതൻ. 337. അതു് = മലയകേതുവിന്റെ ആ വാക്കു് . 'ക്ഷപണകനോ ടു ചോദിച്ചാലറിയാം 'എന്ന വാക്കു . ഏറ്റു = കൊണ്ടു് . (തറച്ചു് ) വജ്രം , പാഷാണം , നാരാചം മുതലായതുപോലെ അതു ദുസ്സഹമായിരുന്നുവെന്നു സാരം . 339. മമ ഹൃദയം അപി =എന്റെ ഹൃദയവുംകൂടി . ഒരു മനുഷ്യ നു് രഹസ്യമായിട്ടുള്ളതു ഹൃദയമാണല്ലോ , രിപുജനം =ശത്രുക്കൾ. കൊണ്ടുപോയിതോ? = അപഹരിച്ചുവോ? ക്ഷപണകനറിയാത്തതായി ത ന്റെ മനസ്സിൽ യാതൊന്നുമില്ല. ക്ഷപണകനെ ഹൃദയംപോലെ വിശ്വ സിച്ചിരുന്നുവെന്നു സാരം . 340. ശിഖരസേനൻ = സേനാധിപൻ . 341. കുലസചിവനൊരുമയൊടു് = രാക്ഷസാമാത്യനോടു യോ ജിച്ചു് . സന്തതം വാഴുന്ന= എപ്പോഴും വസിക്കുന്ന . ഐവർ = അഞ്ചുപേർ . 342. അതിഭൃശം = അതിവേഗത്തിൽ . 343. അധികഖലൻ = മഹാ ദുഷ്ടൻ . അരിമിത്രം =അരി (ശത്രു) യു ടെ മിത്രം (ബന്ധു) . രാക്ഷസബന്ധുവെന്നു സാരം .

344..മത്തൻ =ഗർവ്വിഷ്ഠൻ . ധാത്രി = ഭൂമി .
347.അതിബലം ഉടയ= വളരെ ബലമുള്ള . 

348. ഹസ്തിവരം (അ.പു.ദ്വി.ഏ.വ ) =(എന്റെ ) ആനയെ 350. കഠിനശാസനം = തീക്ഷ്ണമായ കല്പന . 351. ആഴെക്കുഴിപ്പിച്ചു് =താഴ്ത്തിക്കുഴിപ്പിച്ചു് . 352. ശസ്ത്രം =ആയുധം . 353. അവകരുണം = ദയ കൂടാതെ. (ക്രി.വി) 354.അതികരുണം =വളരെ സങ്കടത്തോടെ . 355. അവടം =കുഴി . ഗർത്താവടൌ ഭൃവഃശ്വഭ്രേ എന്നമരം . വീർപ്പു് = ശ്വാസം .

356.പുനഃ ഇരുവർ = പിന്നെയുള്ള രണ്ടുപേർ . പർവ്വതാകാരൻ = 

മലപോലെയുള്ളവൻ . ഹസ്തി = ആന . 357. ഉദരം =വയറു് . 359. അക്ഷമണി =കൺമിഴി.

360 രാക്ഷസൻ = രാക്ഷസജാതിയിലുള്ളവൻ . (രാക്ഷസൻന്മാർക്കു്


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/274&oldid=157389" എന്ന താളിൽനിന്ന് ശേഖരിച്ചത്