താൾ:Chanakyasoothram Kilippattu 1925.pdf/270

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-77-

275. കപടജനവിഹിതം = കള്ളന്മാരായ ആളുകൾ ഉണ്ടാക്കിയ താണ്. കശ്മലന്മാർ = കള്ളന്മാർ. അവർക്ക് എന്താണരുതാത്തതായിട്ടുള്ള തു് - എന്നു രാക്ഷസൻ അതിനെ അർത്ഥാന്തരന്യാസംകൊണ്ടു സമർത്ഥിക്കു ന്നു. 276. ശങ്കേതരം = സംശയം കൂടാതെ.( ക്രി.വി ) 277. സചിവൻ = അമാത്യരാക്ഷസൻ ഇഹ സകലം അപി ചൊന്നതു് നേരെങ്കിൽ =അമാത്യൻ ഇവിടെ പറഞ്ഞതൊക്കെ സത്യമാ ണെങ്കിൽ ഈ എഴുത്തെഴുതിയതു് ആരെന്നു സിദ്ധാർത്ഥക (നീ) പറക 278. ദൃഷ്ടിയും കീഴ്പോട്ടു നോക്കിനിന്നീടിനാൻ = ഇതു കപടല ക്ഷണം , അല്ലെങ്കിൽ തന്റെ സ്വാമിയായ അമാത്യരാക്ഷസന്റെ മുമ്പിൽ വെച്ചു താനെന്തുപറയേണ്ടു എന്നുള്ള അബദ്ധനാട്യം. 279. നൃപസചിവൻ =ഭാഗുരായണൻ. 280. പ്രഹരഭയം = അടിയിലുള്ള പേടി. 282. മുറിയെഴുതിയതു ശകടനെങ്കിൽ ഞാൻതാൻതന്നെ = ശകട ദാസൻ എനിക്കു് എന്നെപ്പോലെ വിശ്വസ്തനാകയാൽ എഴുതി യതാണെന്നു ഞാൻ സമ്മതിക്കുന്നു എന്നു സാരം. 284. പ്രിയസചിവൻ = ഭാഗുരായണൻ. 286. കഴിവു = നിവൃത്തിമാർഗ്ഗം. 288. തെളിവിൽ = സ്പഷ്ടമായിട്ടു് .

290. തുല്യം=  സമം. അക്ഷരം = എഴുത്തു്  (എഴുത്തിന്റെ വടിവു് 

എന്നു സിദ്ധാന്തം) . അമാത്യൻപക്കൽ =അമാത്യന്റെ വശം. 291. നിജമനസി= ( സ.ന.സ.ഏ ) തന്റെ മനസ്സിൽ . തിര ളും = വർദ്ധിക്കുന്ന. 292. ശകടകൃതലിപികൾ = ശകടദാസനാൽ എഴുതപ്പെട്ട എഴുത്തു കൾ .ഒരുമയൊടു = സാമ്യത്തോടുകൂടി ( ഒരേ വടിവിൽ ). ശങ്ക = സംശയം. നി യതം = നിശ്ചയം. 293. ശത്രുപക്ഷാശ്രയം ചെയ്തിതോ = എതിർകക്ഷിയിൽ ചേർന്നു വോ ദൈവമേ! എന്നു വിഷാദദ്യോതകം.

294.പാപം = കഷ്ടകർമ്മം. (വിശ്വസിച്ചവനെ  ചതിക്കുക ) 

സംശയിച്ച പ്രകാശത്തെ വിവരിക്കുന്നു. 295. സിദ്ധാർത്ഥകമിത്രം =സിദ്ധാർത്ഥകന്റെ സ്നേഹിതൻ.( ചാ ണക്യനിയോഗപ്രകാരം ശകടദാസനെ കൊല്ലുവാൻ കൊണ്ടുപോയപ്പോൾ സിദ്ധാർത്ഥകൻ രക്ഷിച്ചുവെന്നു മുമ്പു പറഞ്ഞിട്ടുള്ളതുകൊണ്ടു് പ്രാണരക്ഷ ചെയ്ത സിദ്ധാർത്ഥകൻ ശകടദാസന്റെ സ്നേഹിതനാണല്ലൊ എന്നു സാരം) 296. അപരലിഖിതം =മറ്റൊരാളുടെ എഴുത്തു് .( അയ്യോ ചതി

ച്ചാൻ ശകടനും - എന്നു നിശ്ചയിച്ചിട്ടു അതിനു കാരണം ഊഹിക്കുന്നു.)


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/270&oldid=157385" എന്ന താളിൽനിന്ന് ശേഖരിച്ചത്