Jump to content

താൾ:Chanakyasoothram Kilippattu 1925.pdf/269

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-76-

രാക്ഷസന്റെ കല്പനയെ അദ്ദേഹത്തിന്റെ മുമ്പിൽവെച്ചു പുറത്താക്കേണ്ട തിനെക്കുറിച്ചു് . (ഇതു മലയകേതു തെറ്റിധരിച്ചതാണു് .) 252. അവൻ = ഭാഗുരായണൻ. 253. നയവിശദഹൃദയ! = (രാക്ഷസനോടുള്ള സംബുദ്ധി ) നീ തിതന്ത്രകശലനായുള്ളോവേ!

256.ചൊല്ലു = എന്നു  രാക്ഷസൻ  സിദ്ധാർത്ഥകനോടു  പറയുന്നതു്  

ദുർമ്മതേ! = ദുർബുദ്ധേ! 257. അഹം = ഞാൻ ( ചൊന്നേൻ എന്നതിന്റെ കർത്താവു് ) അ മലസചിവ!= ഉത്തമമന്ത്രിയായുള്ളോവേ! ശൃണു = (ലോട്ട്.പരസ്മൈപദം. മധ്യമപുരുഷൻ. ഏകവചനം) കേട്ടാലും. (നീ എന്നു കർത്താവു് ) 258. കഷ്ടം! അനൃതം ( അസത്യം ) ഇതു് =ഇതു കളവാകുന്നു. (കഷ്ടം എന്നതു വിഷാദദ്യോതകം)

259.ഗിരിനൃപതിപുത്രൻ = മലയകേതു.

261. അഖിലസചിവേശൻ = സകല മന്ത്രികളിൽ ശ്രേഷ്ഠൻ.

262. ചണകസുതകപടകൃതപത്രം  =ചാണക്യന്റെ കളവുകൊ

ണ്ടുണ്ടാക്കപ്പെട്ട എഴുത്തു് . ഇദം=( ഇദം ശബ്ദം. ന. പ്ര. ഏ .)ഇതു് .

263. ഒരുവസ്തു=  ഒരു സാധനം. കൊടുത്തയച്ചിട്ടു് ( ഉണ്ടു് ) അ

തും - 264. ചണകസുതകപടകൃതമോ? - എന്നു മലയകേതുവിന്റെ ചോദ്യം. 265. കനകമണിലളിതം = സ്വർണ്ണവും രത്നവുംകൊണ്ടു മനോ ഹരം. 266. ആമോദം =സന്തോഷം. 269. പ്രണയം = സ്നേഹം. നൃപതിവരനു് = രാജാവിന് ( മലയ കേതുവിനു്) 270. തരിക തവ സചിവവര! ചെയ്തതു് = ഹേ സചിവവര! തവ തരിക (യാകന്നു )ചെയ്തതു് (എന്നു) അറിഞ്ഞാലും എന്നന്വയം . താൻ അതു ദേഹത്തിലണിയാതെ മറ്റൊരാൾക്കു കൊടുക്കയാണെങ്കിൽ പിന്നെ അങ്ങയ്ക്കു ചെയ്യാൻ വയ്യാത്തതേതാണു് ? - (എല്ലാം ചെയ്യാം) 272. മനസി തവ പെരികെ ഒരു സന്തോഷകാരണാൽ = അങ്ങ യ്ക്കു് ഉള്ളിൽ വലുതായ സന്തോഷം ഹേതുവായിട്ട് (ആ സന്തോഷമെന്തെ ന്നു പറയേണ്ടതില്ലല്ലൊ - എന്നു വ്യംഗ്യം) ഇതു് ഇപ്പോൾ മൌര്യനു കൊടു ക്കുന്നു എന്നുള്ളതു് . സാമ്പ്രതം = യുക്തം . ശരിയായി -എന്നു ഭാഗുരായണൻ ഒരു വക്കീലിനെപ്പോലെ ചോദ്യംകൊണ്ടു കാര്യം വരുത്തുന്നു. 273. ഇതു ചണകസുതകപടവിഹിതം ( ആകുന്നു ) എന്റെ കപ

ടമല്ല -എന്നു രാക്ഷസനും പറയുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chanakyasoothram_Kilippattu_1925.pdf/269&oldid=157384" എന്ന താളിൽനിന്ന് ശേഖരിച്ചത്